Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുന്ന നൗഷാദ് വധം: 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പുന്ന നൗഷാദ് വധം: 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
തൃശ്ശൂര്‍ ചാവക്കാട് പുന്നയിൽ വെട്ടേറ്റ് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 10 എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ. ചാവക്കാട് പുന്ന ബൂത്ത് കോണ്‍ഗ്രസ്  പ്രസിഡന്റ് നൗഷാദ് വധക്കേസിലാണ് ഇവരെ കസ്റ്റ‍ഡിയിലെടുത്തത്.  ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് നൗഷാദ് ഉള്‍പ്പടെ നാലു പേര്‍ക്ക് നേരെ അക്രമണമുണ്ടായത്. ഇന്നലെ വൈകുന്നേരം 6.30ഓടെയാണ് ചാവക്കാട് പുന്ന സെന്ററില്‍ വച്ച് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിനും കൂടെയുണ്ടായിരുന്ന വിജേഷ് നിഷാദ്, സുരേഷ് എന്നിവര്‍ക്ക് നേരെ അക്രമണം ഉണ്ടായത്. മാരകായുദ്ധങ്ങളുമായി ബൈക്കിലെത്തിയ 18 അംഗ സംഘം ഇവര്‍ക്ക് നേരെ അക്രമണം അഴിച്ചു വിടുകയായിരുന്നു, നൗഷാദിനും, വിജേഷിനും അക്രമണത്തില്‍ ഗുരുതര പരിക്കുകള്‍ ഏറ്റിരുന്നു. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴുത്തിനും ഇരു കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റ നൗഷാദ് ഇന്ന് രാവിലെ 9 മണിയോടു കൂടി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ 10 എസ്ഡിപിഐ പ്രദേശിക നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ പുന്നയില്‍ ആസൂത്രിതമായി നടപ്പിലാക്കിയ അക്രമണമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നി്ന്ന് വിലാപയാത്രയായി കൊണ്ടു പോയ മൃതദേഹം വൈകുന്നേരം 9 മണിയോടു കൂടി പുന്ന ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Save your stories

Sign in