Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തിരിഞ്ഞുനോക്കാതെ അധികൃതര്‍; ചെറുമഴയിലും കോഴിക്കോട് വെള്ളക്കെട്ടില്‍

തിരിഞ്ഞുനോക്കാതെ അധികൃതര്‍; ചെറുമഴയിലും കോഴിക്കോട് വെള്ളക്കെട്ടില്‍
ഒരു ചെറിയ മഴ പെയ്താൽ കോഴിക്കോട് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. നാല് പതിറ്റാണ്ടായി കോഴിക്കോട് കോർപറേഷൻ ഭരിക്കുന്ന ഇടത് ഭരണകൂടത്തിന് ഇക്കാര്യത്തിൽ ചെറുവിരൽ പോലും അനക്കാൻ കഴിഞ്ഞിട്ടില്ല. മഴക്കാലം എത്തുന്നതിന് മുമ്പേ നടത്തേണ്ടിയിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇത്തവണയും നടന്നിട്ടില്ല. https://www.youtube.com/watch?v=5dj22BBNGCQ കഴിഞ്ഞ നാൽപത് വർഷത്തിലധികമായി കോഴിക്കോട് കോർപറേഷൻ ഭരിക്കുന്ന സി.പി.എമ്മിന്റെ കടുത്ത അലംഭാവം നിമിത്തം വെള്ളത്തിനടിയിലാവുന്നത് കോഴിക്കോട് നഗരം തന്നെയാണ്. അശാസ്ത്രീയമായ കെട്ടിട നിർമാണങ്ങളും ഓടകളിലും തോടുകളിലും നിറയുന്ന മാലിന്യങ്ങൾ നിമിത്തം ഒഴുക്ക് നഷ്ടപ്പെടുന്നതും നഗരത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഒഴുക്കു നിലച്ച് ഓടകൾ നിറഞ്ഞൊഴുകി നഗരത്തിലെ ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലാണ്. മിക്കയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പലയിടത്തും കടകളിൽ വെള്ളം കയറിയിട്ടുണ്ട്. വർഷം തോറും മഴക്കാലം എത്തുന്നതിനു മുമ്പേ വൃത്തിയാക്കേണ്ടിയിരുന്ന ഓടകൾ ഇത്തവണയും ശുചീകരിച്ചിട്ടില്ല. മാലിന്യങ്ങൾ നിറഞ്ഞ് കനോലി കനാലിലെ ഒഴുക്കും പൂർണമായും നിലച്ചിരിക്കുന്ന അവസ്ഥയിലാണ്. ഫണ്ട് അനുവദിക്കുന്നതിലും, നടപ്പാക്കുന്നതിലും  കോർപറേഷൻ അധികൃതർ കാണിക്കുന്ന തികഞ്ഞ അലംഭാവം ഒരു നഗരത്തെ മുഴുവൻ വെള്ളത്തിനടിയിലാക്കുകയാണ്.

Related articles

See all
Latest News

നവകേരള സദസ് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ലാത്ത പരിപാടി; മുഖം നഷ്ടമായ സർക്കാരിന്‍റെ പാഴ്‌വേ...

Latest News

ബസ് ജീവനക്കാരനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു; കോഴിക്കോട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമ...

Latest News

നിപ ജാഗ്രത; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Save your stories

Sign in