Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പോലീസിലെ ദാസ്യപ്പണി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

പോലീസിലെ ദാസ്യപ്പണി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം
പോലീസിലെ ദാസ്യപ്പണി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കെ മുരളീധരന്‍ എം.എല്‍‌.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പോലീസ് ആക്ടിന് വിരുദ്ധമായി ഉന്നത പോലീസ് ഉദ്യാഗസ്ഥർ കോൺസ്റ്റബിൾമാരെ വീട്ടുജോലിക്കടക്കം നിയോഗിക്കുന്നു. പോലീസിന്റെ ഔദ്യാഗിക വാഹനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. മർദനമേറ്റ പോലീസ് ഡ്രൈവർക്കെതിരെ സ്ത്രീപീഡന കേസ് രജിസ്റ്റർ ചെയ്തതും പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടി. എ.ഡി.ജി.പിയുടെ മകളെ തൊടാൻ പോലീസിന് ധൈര്യമില്ല. എ.ഡി.ജി.പി ക്കെതിരായ അന്വഷണം നടത്താന്‍‌ മറ്റൊരു എ ഡി.ജി.പി യെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ കാര്യക്ഷമായ അന്വേഷണം നടക്കില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ക്യാമ്പ് ഫോളവേഴ്സ് മാരെ പോലീസ് ഉദ്യാഗസ്ഥരുടെ ദാസ്യ പണിക്ക് ഉപയോഗിക്കാറില്ല എന്നാണ് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നത്. പോലീസിലെ ചില ഉന്നത ഉദ്യാഗസ്ഥരെ സർക്കാർ വഴിവിട്ട് സഹായിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം  തെറ്റായ പ്രവണത ഉണ്ട് എന്ന് തെളിഞ്ഞാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സഭയില്‍‌ മറുപടിയായി പറഞ്ഞു. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in