ടിപി വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ മദ്യം ഉപയോഗിക്കുന്നതായി പരാതി

Jaihind Webdesk
Saturday, December 1, 2018

TP-Murder-Case

ടി പി വധക്കേസിലെ ഒന്നാം പ്രതി ടി.കെ രജീഷ് ഉൾപ്പടെയുള്ളവർ കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യം ഉപയോഗിക്കുന്നതായി സഹതടവുകാരൻ.  ഇക്കാര്യം ചോദ്യം ചെയ്തതിന് ജയിൽ വാർഡൻമാർ തന്നെ ക്രൂരമായി മർദ്ദിച്ചെന്നും സഹതടവുകാരനായ അൽത്താഫിന്റെ വെളിപ്പെടുത്തൽ.

വാർഡൻമാരുടേയും മറ്റും ഭീഷണിയെതുടർന്നാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നത്. ഇതിനുപിന്നാലെ കണ്ണൂർ ജില്ലാ ജയിലിലേക്ക് തന്നെ മാറ്റിയെന്നും അൽത്താഫ് പറയുന്നു. സെൻട്രൽ ജയിലിലെ ക്രൂരമർദ്ദനത്തിൽ നട്ടെല്ലിനേറ്റ ഗുരുതര പരിക്കിനെതുടർന്ന് ശരീരം തളർന്ന അൽത്താഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ടി പി വധക്കേസിലെ ഒന്നാം പ്രതി ടി.കെ രജീഷ് ഉൾപ്പടെയുള്ളവർ കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യം ഉപയോഗിക്കുന്നതായി സഹതടവുകാരൻ. ഇക്കാര്യം ചോദ്യം ചെയ്തതിന് ജയിൽ വാർഡൻമാർ തന്നെ ക്രൂരമായി മർദ്ദിച്ചെന്നും സഹതടവുകാരനായ അൽത്താഫിന്‍റെ വെളിപ്പെടുത്തൽ. വാർഡൻമാരുടേയും മറ്റും ഭീഷണിയെതുടർന്നാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നത്. ഇതിനുപിന്നാലെ കണ്ണൂർ ജില്ലാ ജയിലിലേക്ക് തന്നെ മാറ്റിയെന്നും അൽത്താഫ് പറയുന്നു. സെൻട്രൽ ജയിലിലെ ക്രൂരമർദ്ദനത്തിൽ നട്ടെല്ലിനേറ്റ ഗുരുതര പരിക്കിനെതുടർന്ന് ശരീരം തളർന്ന അൽത്താഫിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.[yop_poll id=2]