തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം : കുഞ്ഞന്തന്‍റെ ഹർജി ഇന്ന് പരിഗണിക്കും

Jaihind News Bureau
Friday, February 8, 2019

Kunjananthan-TP Case

ടി.പി ചന്ദ്രശേഖരൻ വധകേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞന്തൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അസുഖബാധിതനായ തനിക്ക് സ്വയം എഴുന്നേറ്റ് നടക്കാൻ പോലും ആകുന്നില്ലെന്നാണ് കുഞ്ഞനന്തൻ കോടതിയെ അറിയിച്ചത്. നടക്കാൻ കഴിയില്ലെങ്കിൽ ജയിലിൽ സുഖമായി കിടക്കാമല്ലോ എന്നായിരുന്നു കോടതി നിലപാട്.

സർക്കാറിനോട് കുഞ്ഞനന്തൻറെ യഥാർത്ഥ ആരോഗ്യ വിവരം കോടതിയെ അറിയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞനന്തന് ചട്ടം മറികടന്ന് പരോൾ നൽകുന്നത് ചോദ്യം ചെയ്ത് രമ നൽകിയ ഹജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.