ടിപി വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ ലഭിക്കുന്ന സൗകര്യങ്ങൾ വ്യക്തമായി : കെ കെ രമ

Jaihind Webdesk
Saturday, December 1, 2018

ടി.കെ രജീഷ് ഉൾപ്പടെയുള്ള ടിപി വധക്കേസിലെ പ്രതികൾക്ക് സെൻട്രൽ ജയിലിൽ എല്ലാ കാലത്തും മദ്യമുൾപ്പടെയുളള സുഖസൗകര്യങ്ങൾ ലഭ്യമാണെന്ന് സഹതടവുകാരന്‍റെ വെളിപ്പെടുത്തലോടെ വ്യക്തമായതായി കെ കെ രമ പറഞ്ഞു. ജയ്ഹിന്ദ് ന്യൂസ് പുറത്തുവിട്ട വാർത്തയോട് പ്രതികരിക്കുകയായിരുന്നു കെ കെ രമ.