പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം തുടരുന്നു; രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേൽ നന്ദി പ്രമേയ ചർച്ച ഇന്ന് രാജ്യസഭയിൽ

Jaihind Webdesk
Wednesday, June 26, 2019

Rajya sabha

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം തുടരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേൽ രാജ്യസഭയിൽ നടക്കുന്ന നന്ദി പ്രമേയ ചർച്ചക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറയും. നയ പ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച പാർലമെന്‍റിന്‍റെ ഇരു സഭകളിലും ഇന്നത്തോടെ അവസാനിക്കും. ശബ്ദവോട്ടോടെ ലോക്‌സഭ ഇന്നലെ നന്ദി പ്രമേയം പാസാക്കായിരുന്നു. രാജ്യസഭയിൽ പ്രതിപക്ഷം ശക്തമായതിനാൽ നയപ്രഖ്യാപന ചർച്ചയിൽ സർക്കാരിനെതിരെ കൂടുതൽ വിമർശനങ്ങൾ ഉയരും. ബാങ്ക് അക്കൗണ്ടിനും മൊബൈൽ കണക്ഷനും ആധാർ നിർബന്ധമാക്കുന്ന ബില്ലിന്മേൽ ഇന്ന് ലോക്‌സഭയിൽ ചർച്ച നടക്കും. നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ചത്. കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ അവതരിപ്പിച്ച പ്രത്യേക സാമ്പത്തിക മേഖല ഭേദഗതി ബില്ലും സഭയിൽ ചർച്ചയ്ക്ക് വരും.

teevandi enkile ennodu para