ബജറ്റിൻ മേലുള്ള ചർച്ച പാർലമെന്‍റിൽ ഇന്നും തുടരും

Jaihind Webdesk
Wednesday, July 10, 2019

Parliament
ബജറ്റിൻ മേലുള്ള ചർച്ച പാർലമെന്‍റിൽ ഇന്നും തുടരും. ലോക്‌സഭയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ചർച്ചക്ക് മറുപടി നൽകും. രാജ്യസഭയിലും ചർച്ച തുടരും. കേന്ദ്ര സർക്കാരിന് കീഴിൽ വരുന്ന വിവിധ ബോർഡുകളിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രമേയം ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര സർവ്വകലാശാല ഭേദഗതി ബിൽ മന്ത്രി രമേശ് പൊക്രിയാൽ ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും.