പാലായ്ക്ക് വികസനത്തിന്‍റെ മുഖം നല്‍കിയ കെ.എം മാണിയുടെ കരുതലും സ്നേഹവും..

Jaihind News Bureau
Saturday, September 7, 2019

പാലയെ ‘രണ്ടാം ഭാര്യ’ എന്ന് മാണി വിശേഷിപ്പിച്ചത് വെറുംവാക്കിലായിരുന്നില്ല. കിട്ടിയതെല്ലാം കുട്ടിയമ്മയ്ക്കൊപ്പം പാലായ്ക്കും മാണി വീതിച്ചു നൽകിയതിലൂടെ പാലായുടെ മുഖം തന്നെ മാറി. അതിന്‍റെ ഒരു ഉദാഹരണം മാത്രമാണ് പാലായിലെ ഗ്രാമ പഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങൾ. എന്നാൽ സംസ്ഥാന സർക്കാർ വികസനമെന്നത് വാക്കിലൊതുക്കുമ്പോൾ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് വേണ്ട പരിഹാരം കാണുവാനും അദ്ദേഹത്തിന് കഴിഞ്ഞു.