കെഎം മാണി സമുന്നതനായ നേതാവ്; മാണിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച്, സാന്ത്വനമേകി രാഹുൽ കരിങ്ങോഴക്കൽ തറവാട്ടില്‍ : Video

Jaihind Webdesk
Wednesday, April 17, 2019

കെഎം മാണി സമുന്നതനായ നേതാവ് ആയിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുസ്മരിച്ചു. അന്തരിച്ച മുതിർന്ന നേതാവ് കെഎം മാണിയുടെ വസതി സന്ദർശിച്ച് 20 മിനിറ്റോളം അവിടെ ചെലവഴിച്ച് രാഹുല്‍ പാലായിലെ കരിങ്ങോഴക്കൽ തറവാടിന്‍റെ മനസ്സും കവര്‍ന്നാണ് മടങ്ങിയത്.

ഉച്ചക്ക് രണ്ടുമണിയോടെയാണ് രാഹുൽഗാന്ധി കരിങ്ങോഴക്കല്‍ തറവാട്ടില്‍ എത്തിയത്. കെ.എം.മാണിയുടെ മകനും എംപിയുമായ ജോസ് കെ മാണി രാഹുലിനെ സ്വീകരിച്ചു. തുടർന്ന് പത്ത് മിനിറ്റോളം കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽഗാന്ധി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

മാണിയുടെ ഛായാചിത്രത്തിന് മുന്നിൽ രാഹുൽ പുഷ്പാർച്ചന നടത്തി പുറത്തിറങ്ങിയ രാഹുൽ മാണിയെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു. എഐസിസി സെക്രട്ടറി മുകുൾ വാസ്നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയ കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പം എത്തിയിരുന്നു.