പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, February 5, 2020

പാവപ്പെട്ടവരുടെയും കർഷകരുടെയും കണ്ണീരൊപ്പാൻ കെ എം മാണിക്കായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ ഇന്ന് കർഷക ആത്മഹത്യകൾ വർധിക്കുന്നു. സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.എം മാണി സ്റ്റഡി സെന്‍റർ സംഘടിപ്പിച്ച സർഗ്ഗകാരുണ്യം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം മാണി നടപ്പാക്കിയ കാരുണ്യാ പദ്ധതി ആയിരങ്ങൾക്ക് ഉപകാരപ്രദമായിരുന്നു. ഈ പദ്ധതിയെ ഇടതു സർക്കാർ എന്തിനാണ് കൊന്ന് ശവമടക്കിയതെന്ന് മനസിലാവുന്നില്ല. കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള കാരണം സർക്കാർ വ്യക്തമായി പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.