പാലാ വിധിയെഴുതുന്നു…. പോളിംഗ് വൈകീട്ട് ആറ് വരെ

Jaihind News Bureau
Monday, September 23, 2019

Local Body Elections

ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ പാല പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്.

ശക്തമായ മത്സരം നടക്കുന്ന പാലായിൽ മൊത്തം 13 സ്ഥാനാർത്ഥികളാണുള്ളത്. 1965 മുതൽ 13 തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് പാലായെ പ്രതിനിധീകരിച്ച കെ എം മാണിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.