സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് അട്ടിമറി ജയം

webdesk
Friday, November 30, 2018

കൊല്ലം ജില്ലയിലെ വിളക്കുടി പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. യുഡിഎഫിലെ ലീനാ റാണിയാണ് എല്‍ഡിഎഫിലെ റെജീനയേക്കാൾ146 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 28 വര്‍ഷം തുടര്‍ച്ചയായി എല്‍.ഡി.എഫ് വിജയിച്ച സീറ്റാണ് യു ഡി എഫ് തിരിച്ച് പിടിച്ചത്. പഞ്ചായത്തംഗം സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

തിരുവനന്തപുരം കോർപ്പറേഷനിലെ  കിണവൂർ വാർഡ്  ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജയം. വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയം.  733 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം. (2047 – udf, 1314 : ldf, 1120 : bjp)

മലപ്പുറം വളാഞ്ചേരി നഗരസഭ 28 ആം ഡിവിഷൻ യുഡിഎഫ് നിലനിർത്തി. മുസ്ലീം ലീഗിലെ ഫാത്തിമ നസിയ 55 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ചവോക്കുന്ന് പത്രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്.സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ സി.കെ.മഹറൂഫ് വിജയിച്ചു. 50 വോട്ടുകൾക്കാണ് എൽ.ഡി.എഫിലെ സി.പി.ഐ.സ്ഥാനാർത്ഥി കണ്ട് ട്യൻ ഋഷികേശിനെ പരാജയപ്പെടുത്തിയത്.പോൾ ചെയ്ത 740 വോട്ടുകളിൽ യു..ഡി.എഫിന് 352 നും എൽ.ഡി.എഫിന് 302 നും, സ്വതന്ത്ര സ്ഥാനാർത്ഥി കെ.പി.യുസഫിന് 86 വോട്ടുകളും ലഭിച്ചു.

കണ്ണൂർ നടുവിൽ പഞ്ചായത്തിലെ അറക്കൽ താഴെ (16) വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ്  സ്ഥാനാർത്ഥി കെ. മുഹമ്മദ് കുഞ്ഞി 594 വോട്ടിന് നിലനിറുത്തി