എ.കെ ആന്‍റണി കെ.എം.മാണിയുടെ കരിങ്ങോഴയ്ക്കൽ തറവാട്ടില്‍ എത്തി

Jaihind News Bureau
Thursday, September 19, 2019

പാലായിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി ആദ്യം എത്തിയത് മാണി സാറിന്‍റെ വീട്ടിൽ. കരിങ്ങോഴയ്ക്കൽ തറവാട്ടിലെത്തിയ അദ്ദേഹത്തെ ജോസ് കെ മാണിയും കുടുംബവും ചേർന്ന് സ്വീകരിച്ചു. കെ എം മാണിയുമായുള്ള പഴയ ഓർമകൾ പങ്കുവച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ കുഞ്ഞാലിക്കുട്ടി എം പി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.