കൊറോണ 19 : നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് എ.കെ.ആന്‍റണി

Jaihind News Bureau
Friday, March 27, 2020

കൊറോണ വ്യാപനം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി. കേരളത്തിലെ കൊറോണ വ്യാപനത്തിന്‍റെ സ്ഥിതി അതീവ ഗുരതരമാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ എല്ലാവരും നിര്‍ബന്ധമായും അനുസരിക്കണം. ഇനിയെങ്കിലും നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചില്ലെങ്കില്‍ നാളെ കൂടുതല്‍ ദു:ഖിക്കേണ്ടിവരുമെന്നും എ.കെ.ആന്‍റണി അഭിപ്രായപ്പെട്ടു.