ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ തന്നെ നിയമിക്കണം: ഹൈക്കോടതി

Jaihind Webdesk
Saturday, October 27, 2018

ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ തന്നെ നിയമിക്കണമെന്ന് ഹൈക്കോടതി. അഹിന്ദുക്കളെ ദേവസ്വം കമ്മീഷണറായി നിയമിക്കില്ലെന്ന് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

ദേവസ്വം ബോർഡ് സ്ഥാപനങ്ങളിൽ അഹിന്ദുക്കൾക്കും ചുമതല നൽകാമെന്ന ട്രാവൻകൂർ കൊച്ചി റിലീജിയസ് ആക്റ്റിലെ ദേവസ്വം കമ്മീഷണർ നിയമന ഭേദഗതി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.