സി.ഒ.ടി.നസീർ വധശ്രമം: ഒരാൾ കൂടി കീഴടങ്ങി

Jaihind Webdesk
Monday, July 8, 2019

COT-Naseer-attacked

സി.ഒ.ടി.നസീർ വധശ്രമ കേസിൽ കൊളശേരി സ്വദേശി മിഥുൻ കൂടി തലശേരി കോടതിയിൽ കീഴടങ്ങി. നസീറിനെ അക്രമിക്കാൻ പൊട്ടിയൻ സന്തോഷിന്റെ കൊട്ടേഷൻ ഏറ്റെടുത്ത മൂന്ന് പേരിൽ ഒരാളാണ് മൊയ്തു എന്ന മിഥുൻ. മറ്റ് രണ്ട് പേരായ  ജിതേഷ്, വിപിൻ എന്നിവർ നേരത്തെ കീഴടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് പേരാണ് പിടിയിലായത്.  ഗൂഢാലോചന നടന്ന കാർ കസ്റ്റഡിയിലെടുക്കുക, ഷംസീർ എംഎൽഎയെ ചോദ്യം ചെയ്യുക തുടങ്ങിയ നടപടികളിലേക്ക്  പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സനൽ കുമാർ ഉടൻ കടക്കുമെന്നാണ് സൂചന.