സിഒടി നസീർ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

Jaihind Webdesk
Monday, July 8, 2019

COT-Naseer-attacked

സിഒടി നസീർ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ വി കെ വിശ്വംഭരനെയാണ് സ്ഥലംമാറ്റിയത്. കാസർകോട് ജില്ലയിലേക്കാണ് മാറ്റിയത്. തലശ്ശേരിയിൽ പുതിയ സിഐയായി സനൽകുമാർ ചുമതലയേറ്റു. കേസിൽ എ എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്. നേരത്തേയും സ്ഥലംമാറ്റാൻ നീക്കം ഉണ്ടായിരുന്നു. ഇത് വിവാദമായപ്പോൾ, കേസിൽ അന്വേഷണം പൂർത്തിയാവും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡിജിപി ഉറപ്പ് നൽകിയിരുന്നു. നസീർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ സ്ഥലംമാറ്റ ഉത്തരവ് നേരത്തെ നിലനിൽക്കുന്നതിനാൽ സാധാരണ നടപടിക്രമം മാത്രമെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്.