സിഒടി നസീര്‍ വധശ്രമക്കേസില്‍ മൂന്നു പേരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Jaihind Webdesk
Friday, June 14, 2019

നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയ മൂന്നു പേരുടെ മുൻകൂർ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിൻ എന്ന ബ്രിട്ടോ, മിഥുൻ എന്നിവരുടെ അപേക്ഷയാണ് തള്ളിയത്. ഇവർ ഉഇന്ന് കോടതിയിൽ കീഴടങ്ങിയേക്കും. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നു എന്ന ആരോപണമുള്ളതിനാൽ നസീറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി പൊലീസ്  നാളെ കോടതിയെ സമീപിക്കും. ഇതിനിടെ സി ഒ ടി നസീറിനെ അക്രമിക്കാൻ കൊട്ടേഷൻ നൽകിയത് സിപിഎം പ്രവർത്തകനും കുണ്ട്ചിറ സ്വദേശിയുമായ പൊട്യൻ സന്തോഷെന്ന് മൊഴി. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികളാണ് സന്തോഷിനെതിരെ മൊഴി നൽകിയത്. ഒളിവിലുള്ള ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.