വധശ്രമക്കേസിൽ സിഒടി നസീറിന്റെ രഹസ്യ മൊഴി എടുക്കും; അന്വേഷണ സംഘം തലശേരി കോടതിയിൽ അപേക്ഷ നൽകും

Jaihind Webdesk
Friday, June 14, 2019

COT-Nazeer-1

വധശ്രമത്തിൽ സിഒടി നസീറിന്‍റെ രഹസ്യ മൊഴി എടുക്കും. ഇതിനായി പോലീസ് ഇന്ന് തലശേരി കോടതിയിൽ അപേക്ഷ നൽകും. നേരത്തെ 3 തവണ പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളിൽ അപാകത ഉള്ളതിനാലാണ് 164-ആം വകുപ്പ് പ്രകാരം രഹസ്യ മൊഴി എടുക്കുന്നത്. എഎൻ ഷംസീർ എംഎൽഎക്കെതിരെ പറഞ്ഞ ഭാഗം മൊഴിയിൽ രേഖപ്പെടുത്തിയില്ലെന്ന സിഒടി നസീറിന്‍റെ പരാതിയെത്തുടർന്നാണ് രഹസ്യ മൊഴി എടുക്കുന്നത്.

തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് എ.എന്‍ ഷംസീര്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും നസീര്‍ ആരോപിച്ചു.ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മെയ് 18നാണ് സി.ഒ.ടി നസീറിനെതിരെ വധശ്രമമുണ്ടായത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

പാര്‍ട്ടിയില്‍ നിന്നും അകന്നതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും മൂലമുള്ള വിരോധമാണ് തന്നോടുള്ളതെന്നും അതിന്‍റെ പേരിലാണ് അക്രമിക്കപ്പെട്ടതെന്നുമാണ് നസീറിന്‍റെ മൊഴി. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.