കിഫ്ബിക്ക് പിന്നാലെ കിയാലിലും ഓഡിറ്റ് അനുമതി ഇല്ല

Jaihind News Bureau
Saturday, September 7, 2019

കിഫ്ബിക്ക് പിന്നാലെ കിയാലിലും ഓഡിറ്റ് അനുമതി ഇല്ല. 2017 മുതൽ കിയാൽ സിഎജി ഓഡിറ്റ് തടയുകയാണ്. കണ്ണൂർ വിമാനത്താവളം സർക്കാർ കമ്പനിയല്ലെന്നാണ് വാദം.

65% സർക്കാർ, പൊതുമേഖലാ ഓഹരിയുള്ള സർക്കാർ സ്ഥാപമാണ് കിയാൽ.  ഇക്കാര്യം കോർപറേറ്റ്കാര്യ മന്ത്രാലയവും സ്ഥിരീകരിക്കുന്നു.

എന്നാൽ, മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും സിഎജി കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ല.