Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് രോഗികൾക്ക്  സൗജന്യ വാഹന സർവീസുമായി യൂത്ത് കോൺഗ്രസ്‌ ; പ്രതിസന്ധിയിൽ യുവതയുടെ കരുതൽ

കൊവിഡ് രോഗികൾക്ക്  സൗജന്യ വാഹന സർവീസുമായി യൂത്ത് കോൺഗ്രസ്‌ ; പ്രതിസന്ധിയിൽ യുവതയുടെ കരുതൽ
  കൊച്ചി : കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സൗജന്യ വാഹന സർവീസുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തിലാണ് വാഹന സർവീസ് ആരംഭിച്ചിരിക്കുന്നത്. ടെസ്റ്റിനും മരുന്നിനുമായി രോഗികൾക്ക് ആശുപത്രിയിൽ പോയി വരുന്നതിനായിട്ടാണ് സൗജന്യ വാഹന സർവീസ് നൽകുക. കൊവിഡ് പോസിറ്റീവായി യാത്രക്ക് സൗകര്യം ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന  ആളുകൾ  ആശുപത്രിയിൽ പോയി വരുന്നതിനായി പ്രത്യേകം തയ്യാർ ചെയ്ത സ്വകാര്യ ടാക്സികളെ ആശ്രയിക്കുമ്പോൾ വലിയ സാമ്പത്തിക ചെലവ് വരുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്കും സ്വന്തമായി വാഹനമില്ലാത്തവർക്കും തികച്ചും സൗജന്യമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നൽകുന്ന ഈ സേവനം മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയും 24 മണിക്കൂറും ലഭ്യമാക്കുമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ്  സമീർ കോണിക്കൽ അറിയിച്ചു. യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസ് ആരംഭിക്കുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു, കെ പി സി സി ജനറൽ സെക്രട്ടറിമാരായ  മാത്യു കുഴൽനാടൻ, കെ എം സലീം,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി  മുഹമ്മദ് റഫീഖ്, എൽദോ വട്ടക്കാവിൽ,ജില്ലാ നേതാക്കളായ ഷാൻ മുഹമ്മദ്, റിയാസ് താമരപ്പിള്ളിൽ, സുബാഷ് കടക്കോട്ട്, കബീർ പൂക്കടാശേരിൽ,റംഷാദ് റഫീഖ്,ജെയിംസ് ജോഷി, ജിന്റോ ടോമി, അലി ഇലഞ്ഞായിൽ, മൂസ മുളവൂർ, രൂപൻ സേവ്യർ,ഷാഫി കബീർ,മൊയ്‌ദീൻ ഖുറൈശി തുടങ്ങിയവർ സംസാരിച്ചു. സേവനത്തിനായി 8086332844 എന്ന നമ്പറിൽ ബന്ധപ്പെടുക.

Related articles

See all
Popular News

നെടുമ്പാശേരി കൂപ്പർ അപകടം; നാല് പ്രതികളെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു

Popular News

ചേരാനെല്ലൂർ വാഹനാപകടം: മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ,സർക്കാർ ഒപ്പമുണ്ടെന്ന...

Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Save your stories

Sign in