Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മതിൽ പൊളിയാതിരിക്കാൻ പതിനെട്ടടവും പയറ്റി സി.പി.എം

മതിൽ പൊളിയാതിരിക്കാൻ പതിനെട്ടടവും പയറ്റി സി.പി.എം
Women-Wall വനിതാ മതിലിൽ പങ്കെടുക്കേണ്ട സ്ത്രീകളുടെ എണ്ണത്തെകുറിച്ച് കൃത്യമായ കണക്കാണ് കീഴ്ഘടകങ്ങൾക്ക് പാർട്ടി നൽകിയിരിക്കുന്നത്. വനിതാ മതിലിന് സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തങ്ങളുടെ നിയന്ത്രണത്തിലുള്ള കുടുംബശ്രീ അംഗങ്ങളെയും, തൊഴിലുറപ്പ് തൊഴിലാളികളെയും നിർബന്ധമായും പങ്കെടുപ്പിക്കാനും കൂടാതെ ഓരോ ബ്രാഞ്ചിൽ നിന്നും നിശ്ചിത എണ്ണം സ്ത്രീകളെയും അണിനിരത്താനുമാണ് കീഴ്ഘടകങ്ങൾക്കുള്ള പാർട്ടി നിർദ്ദേശം.  ജനുവരി ഒന്നിന് അവധിയെടുക്കരുതെന്നാണ് അംഗൻവാടി വർക്കർമാരും, ഹെൽപ്പർമാരും ഉൾപ്പെടെയുള്ളവർക്കുള്ളവർക്ക് നല്‍കിയിരിക്കുന്ന  നിർദേശം. വനിതാ ഏകോപന സമിതി ജില്ലാ കമ്മറ്റികളുടെ പേരിൽ പാർട്ടി അംഗങ്ങൾ വീടുകളിലെത്തി നോട്ടീസ് വിതരണവും നടത്തുന്നുണ്ട്. തുല്യനീതിയെകുറിച്ചും, ലിംഗ നീതിയെക്കുറിച്ചും പറയുന്ന നോട്ടീസിൽ ഒരു വിഭാഗം നവോത്ഥാന നായകരെ കുറിച്ച് മാത്രമാണ് പരാമർശിക്കുന്നത്. വനിതാ മതിലിൽ പങ്കെടുക്കുന്നവർക്ക് വാഹനസൗകര്യവും,ഭക്ഷണവും സൗജന്യമാണെന്നും നോട്ടീസുമായി വീടുകളിലെത്തുന്നവർ വാഗ്ദാനം ചെയ്യുന്നു. പല ഗ്രാമപഞ്ചായത്തുകളിലും പ്രസിഡൻറുമാർ പോലും അറിയാതെ കുടുംബശ്രീ അംഗങ്ങളുടെയും,തൊഴിലുറപ്പ് തൊഴിലാളികളുടെയും യോഗം വിളിച്ചത് വിവാദമായിരുന്നു.അതേ സമയം വനിതാമതിലിലേക്ക് ആരേയും നിർബന്ധിച്ചു കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും,പങ്കെടുക്കാത്തവർക്കെതിരെ പ്രതികാര നടപടിയുണ്ടായാൽ സംരക്ഷണം നൽകുമെന്നും കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Latest News

'ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐ നേതാക്കളുടെ ചൂഷണവും പീഡനവും സഹിക്കവയ്യാതെ' - പെണ്‍കുട്ട...

Save your stories

Sign in