ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുന്ന ഒരാളെയും വെറുതെ വിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തെ ഞെട്ടിച്ച സംഭവമാണ് ചേരാനല്ലൂര്‍ വാഹനാപകടമെന്നും, ഈ വിഷയത്തില്‍ പൊലീസ് ജാഗ്രത പാലിക്കേണ്ടിയിരുന്നെങ്കിലും ആ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു രാജ്യത്തും ഇല്ലാത്ത രീതിയിലാണ് കേരളത്തില്‍ മദ്യപിച്ചു വണ്ടി ഓടിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വാഹനം ഓടിച്ചയാള്‍ക്ക് പുറമെ, ആരുടെ പേരിലാണോ ലൈസെന്‍സ് ഉള്ളത് ആ വ്യക്തിയുടെ പേരിലും കര്‍ശന നടപടി സ്വീകരിക്കും. നിയമവും നീതിയും എല്ലാവര്‍ക്കും ഒരുപോലെയാണെന്നും, അത് പാണക്കാട്ടുകാരനായാലും പാവപ്പെട്ടവനായാലും ജഡ്ജിയായാലും വാദിയായാലും തെറ്റ് ചെയ്താല്‍ നടപടി ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമം എല്ലാവര്‍ക്കും ഒരുപോലെ; ചേരാനല്ലൂര്‍ അപകടത്തില്‍ കര്‍ശന നടപടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല