Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടിൽ രൂക്ഷവിമർശനം

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടിൽ രൂക്ഷവിമർശനം

മുൻ സർക്കാരിന്റെ കാലഘട്ടത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സി.എ.ജി (CAG) കണ്ടെത്തി. 2023-24 വർഷത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള സി.എ.ജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചതോടെയാണ് ഭരണരംഗത്തെ ഈ അനാസ്ഥകൾ പുറത്തുവന്നത്.

പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്കും നഗര തദ്ദേശസ്ഥാപനങ്ങൾക്കും അനുവദിച്ച കോടിക്കണക്കിന് രൂപ കൃത്യമായി വിനിയോഗിക്കാതെ പാഴായിപ്പോയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് അനുവദിച്ച 9,135.94 കോടി രൂപയിൽ 3,367.92 കോടി രൂപയും, നഗര തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച 2,318.95 കോടി രൂപയിൽ 495.83 കോടി രൂപയും വിനിയോഗിക്കപ്പെടാതെ കാലഹരണപ്പെട്ടതായി സി.എ.ജി ചൂണ്ടിക്കാട്ടുന്നു.

ഫണ്ട് പാഴായതിന് പുറമെ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട വിവിധ തുകകൾ സമയബന്ധിതമായി കൈമാറുന്നതിലും സർക്കാർ വീഴ്ച വരുത്തി. ഇതേ കാലയളവിൽ വികസന ഫണ്ട്, മെയിന്റനൻസ് ഫണ്ട്, പൊതു ആവശ്യ ഫണ്ട് എന്നിവയുടെ വിതരണത്തിൽ സർക്കാർ വലിയ തോതിൽ കാലതാമസം വരുത്തിയതായും സി.എ.ജി റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്.

Related articles

See all
Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Save your stories

Sign in