Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'അസഹിഷ്ണുത അംഗീകരിക്കാൻ കഴിയില്ല' ; ഭീഷണിപ്പെടുത്തിയ സിപിഎം പ്രവർത്തകരെ നിയമപരമായി നേരിടും : രമ്യ ഹരിദാസ് എംപി

'അസഹിഷ്ണുത അംഗീകരിക്കാൻ കഴിയില്ല' ; ഭീഷണിപ്പെടുത്തിയ സിപിഎം പ്രവർത്തകരെ നിയമപരമായി നേരിടും : രമ്യ ഹരിദാസ് എംപി
തിരുവനന്തപുരം: തന്നെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ​ഗവർണർക്ക് പരാതി നൽകി ആലത്തൂർ എം.പി രമ്യ ഹരിദാസ്. ഭരണകൂടം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഈ അസഹിഷ്ണുത അംഗീകരിക്കാൻ കഴിയില്ല. നിയമപോരാട്ടത്തിന് തന്നെയാണ് തീരുമാനമെന്നും പരാതി നൽകുന്ന ചിത്രം പങ്കുവച്ചുകൊണ്ട് രമ്യ ഫേസ്ബുക്കിൽ കുറിച്ചു. യു.ഡി.എഫ് എം.പിമാരോടൊപ്പം രാജ്ഭവനില്‍ എത്തിയാണ് പരാതി നല്‍കിയത്. ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂര്‍ പൊലീസ് സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു രമ്യയെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ആലത്തൂരിലൂടെ വാഹനത്തിൽ പോകുകയായിരുന്ന രമ്യ പൊലീസ് സ്‌റ്റേഷന് സമീപത്തുവച്ച് ഹരിതകർമ്മസേനാ പ്രവര്‍ത്തകരുമായി സംസാരിച്ചതിനുശേഷം വാഹനത്തിലേക്ക് കയറുന്ന സമയത്താണ് ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ ഉൾപ്പെടെയുള്ള സി.പി.എമ്മുകാർ തന്നെ തടയാനെത്തിയത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും തന്നോട് മോശമായി സംസാരിച്ചെന്നും എം.പി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് എട്ടോളം പേർക്കെതിരെ രമ്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.  

Related articles

See all
Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Save your stories

Sign in