Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്റ്റിക്കറിനൊപ്പം ഓഡിയോയും, ചാറ്റിൽ ഇനി സിനിമാ ഡയലോഗുകളും കേൾക്കാം; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്‌സാപ്പ് ചാറ്റുകളില്‍ അയക്കുന്ന സ്റ്റിക്കറുകള്‍ക്ക് ശബ്ദം കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. സാധാരണ സ്റ്റിക്കറുകളില്‍ ചിത്രങ്ങളിലൂടെയോ ഭാവങ്ങളിലൂടെയോ ആണ് മറുപടി നല്‍കുന്നതെങ്കില്‍, പു...

സ്റ്റിക്കറിനൊപ്പം ഓഡിയോയും, ചാറ്റിൽ ഇനി സിനിമാ ഡയലോഗുകളും കേൾക്കാം; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സാപ്പ് ചാറ്റുകളിൽ അയക്കുന്ന സ്റ്റിക്കറുകളിൽ ഇനി ശബ്ദവും കേൾക്കാം. ഉപയോക്താക്കൾക്ക് സ്വന്തം വീഡിയോകളിൽ നിന്ന് ശബ്ദമുള്ള സ്റ്റിക്കറുകൾ നിർമ്മിക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ വാട്സാപ്പ് അവതരിപ്പിക്കുന്നു. സാധാരണ സ്റ്റിക്കറുകളില്‍ ചിത്രങ്ങളിലൂടെയോ ഭാവങ്ങളിലൂടെയോ ആണ് മറുപടി നല്‍കുന്നതെങ്കില്‍, പുതിയ 'സൗണ്ട് സ്റ്റിക്കറുകള്‍' വരുന്നതോടെ സിനിമാ ഡയലോഗുകളും മറ്റ് ശബ്ദങ്ങളും സ്റ്റിക്കറുകളായി അയക്കാന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് സ്വന്തം വീഡിയോകളില്‍ നിന്ന് ശബ്ദം ഉള്‍പ്പെടുത്തിയ സ്റ്റിക്കറുകള്‍ സൃഷ്ടിക്കാനും ഈ ഫീച്ചറിലൂടെ കഴിയും.

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി ലഭ്യമാകുന്നതെന്ന് ടെക്‌നോളജി വെബ്‌സൈറ്റായ WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നു. സൗണ്ട് സ്റ്റിക്കര്‍ അയക്കുമ്പോള്‍ ചാറ്റില്‍ സ്റ്റിക്കറിന് മുകളില്‍ ചെറിയൊരു ഓഡിയോ ഐക്കണ്‍ കാണാനാകും. ചാറ്റുകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ ഡിഫോള്‍ട്ടായി മ്യൂട്ട് ചെയ്താണ് ഇവ സെറ്റ് ചെയ്തിരിക്കുന്നത്. സ്റ്റിക്കര്‍ ലഭിക്കുന്നയാള്‍ക്ക് അതില്‍ ടാപ്പ് ചെയ്യുന്നത് വഴി ഒപ്പം ചേര്‍ത്തിരിക്കുന്ന ശബ്ദം കേള്‍ക്കാം.

സൗണ്ട് സ്റ്റിക്കര്‍ എങ്ങനെ ക്രിയേറ്റ് ചെയ്യാം?

ആന്‍ഡ്രോയിഡില്‍ സൗണ്ട് സ്റ്റിക്കര്‍ നിര്‍മ്മിക്കുന്നതിനായി സ്റ്റിക്കര്‍ കീബോര്‍ഡില്‍ നിന്ന് 'Create sticker' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഗാലറിയില്‍ നിന്ന് ഒരു വീഡിയോ തിരഞ്ഞെടുക്കുമ്പോള്‍ അത് ആനിമേറ്റഡ് സ്റ്റിക്കറായി മാറും. എഡിറ്ററിന്റെ മുകള്‍ ഭാഗത്തുള്ള പുതിയ ഓഡിയോ ബട്ടണ്‍ ടാപ്പ് ചെയ്യുമ്പോള്‍ 'Add sound' എന്ന സ്‌ക്രീന്‍ തുറക്കുകയും, ഇതുവഴി സ്റ്റിക്കറില്‍ ശബ്ദം ചേര്‍ക്കാന്‍ സാധിക്കുകയും ചെയ്യും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഏറ്റവും പുതിയ ബീറ്റ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കാണ് നിലവില്‍ ഈ ഫീച്ചര്‍ ലഭിക്കുന്നത്. വരും ആഴ്ചകളില്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് ഇത് എത്തും.

Related articles

See all
Popular News

'അവഞ്ചേഴ്സ്: എൻഡ്ഗെയിമിനെയും' പിന്നിലാക്കി; ചരിത്ര നേട്ടവുമായി GTA 6, ആദ്യ 24 മണിക്കൂറിൽ വ...

Popular News

13 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ ജിടിഎ 6 എത്തി, ആവേശത്തോടെ വരവേറ്റ് ഗെയിമിങ് ലോകം

Popular News

ചരിത്ര നേട്ടവുമായി സ്പേസ് എക്സ്; സ്റ്റാർഷിപ്പ് തിരിച്ചിറക്കം വിജയം, 22 മണിക്കൂര്‍ നീണ്ട ദൗ...

Popular News

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം; NVIDIA മേധാവി ജെൻസെൻ ഹുവാങ് രാജിവെച്ചു, ഓഹരി വിപണിയിൽ കനത്ത...

Save your stories

Sign in