Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അന്ന് തോക്കിന്റെ കാര്യം മുതലാളി മറന്നോ? മുഖ്യമന്ത്രിയ്‌ക്കെതിരെ വിടി ബല്‍റാം

അന്ന് തോക്കിന്റെ കാര്യം മുതലാളി മറന്നോ? മുഖ്യമന്ത്രിയ്‌ക്കെതിരെ വിടി ബല്‍റാം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. നവകേരള സദസിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടിട്ടുണ്ട്, യൂത്ത് കോണ്‍ഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിന് മറുപടിയുമായാണ് വിടി ബല്‍റാം രംഗത്തെത്തിയത്. 'അന്ന് ഊരിപ്പിടിച്ച വാളിന്റെ കഥ പറയുമ്പോ ഈ തോക്കിന്റെ കാര്യം മുതലാളി മറന്നു പോയതായിരിക്കും. അല്ലെങ്കില്‍ അന്നേ രണ്ടും കൂടി ഒരുമിച്ച് തള്ളാമായിരുന്നു'- വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു. നേരത്തേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ. ഉയര്‍ത്തിയ പ്രതിഷേധ ബാനറിലെ ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ചും വി.ടി. ബല്‍റാം രംഗത്തെത്തിയിരുന്നു.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടി...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Save your stories

Sign in