Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാറിന് പകരം പണം ആവശ്യപ്പെട്ട് മർദ്ദനം ; വിസ്മയയുടെ മരണം കൊലപാതകമെന്ന് ആവർത്തിച്ച്  കുടുംബം

കാറിന് പകരം പണം ആവശ്യപ്പെട്ട് മർദ്ദനം ; വിസ്മയയുടെ മരണം കൊലപാതകമെന്ന് ആവർത്തിച്ച്  കുടുംബം
കൊല്ലം :  ശൂരനാട്ടെ വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ച്  കുടുംബം. കാറിന് പകരം പണം ആവശ്യപ്പെട്ട് വിസ്മയയെ കിരണ്‍കുമാര്‍‌ മര്‍‌ദിച്ചു. കാറും ഒരേക്കര്‍ സ്ഥലവും നൂറുപവന്‍ സ്വര്‍ണവുമാണ് വിവാഹത്തിന് നല്‍കിയതെന്നും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍നായര്‍ പറഞ്ഞു. കാറിനെച്ചൊല്ലിയാണ് ഭര്‍ത്താവ് കിരണ്‍കുമാര്‍ വിസ്മയയെ മര്‍ദിച്ചത്. പതിനൊന്നു ലക്ഷം രൂപയുടെ കാറിന് പകരം പണം ആവശ്യപ്പെട്ടതായി വിസ്മയയുടെ വാസ്ട്ആപ്പ് ചാറ്റുകളിലും ഉണ്ടായിരുന്നു. മകളുടെ മരണം കൊലപാതകമെന്നാവര്‍ത്തിക്കുകയാണ് വിസ്മയയുടെ അച്ഛന്‍. അതേസമയം സംഭവത്തിൽ ഭർത്താവ് കിരണ്‍ കുമാറിന്‍റെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്നലെ രാത്രിയോടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെടര്‍ ആയ കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിസ്മയയുടെ ബന്ധുക്കളുടെ പരാതി സംബന്ധിച്ച് കിരണ്‍ കുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ശൂരനാട് പൊലീസ് അറിയിച്ചു. കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനും പൊലീസ് നീക്കം.

Related articles

See all
Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ

Save your stories

Sign in