Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ നിഷ്ഠുരമായ തീവ്രവാദി ആക്രമണത്തിന്റെ വീഡിയോ പുറത്ത്.

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ നിഷ്ഠുരമായ തീവ്രവാദി ആക്രമണത്തിന്റെ വീഡിയോ പുറത്ത്.
ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ നിഷ്ഠുരമായ തീവ്രവാദി ആക്രമണത്തിന്റെ വീഡിയോ പുറത്ത്. 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരമായ നിമിഷമാണ് ഒരു സ്വകാര്യ ക്യാമറയില്‍ പകര്‍ത്തപ്പെട്ടത്. അസ്വസ്ഥത ജനിപ്പിക്കുന്ന ആ ദൃശ്യം എത്രമാത്രം ഭീകരമാണെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. പഹല്‍ഗാമിലെ ബൈസരണ്‍ താഴ് വരയില്‍ എത്തിയ വിനോദസഞ്ചാരികളില്‍ ആരോ പകര്‍ത്തിയിയതാണ് ഈ ദൃശ്യങ്ങള്‍. വിവിധ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പരക്കുന്ന വീഡിയോയി്ല്‍ ഗുല്‍മാര്‍ഗിലെ ബൈസരന്‍ പുല്‍മേടുകളില്‍ തീവ്രവാദികള്‍ ആയുധവുമായി വിനോദസഞ്ചാരികളുടെ അടുത്ത് എത്തുന്നത് വ്യക്തമായി കാണാം. നിരായുധരായ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങിയ നിമിഷവും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പശ്ചാത്തലത്തില്‍ വെടിയൊച്ചകളുടെ ശബ്ദവും വിനോദസഞ്ചാരികളുടെ നിലവിളിയും കേള്‍ക്കാം പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയുടെ പിന്തുണയുള്ള ഒരു ഭീകര സംഘടനായാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഏഴോളം തീവ്രവാദികള്‍ ആക്രമണത്തില്‍ പങ്കെടുത്തതായാണ് വിവരം. ആസിഫ് ഫുജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. 'മിനി സ്വിറ്റ്സര്‍ലന്‍ഡ്' എന്നും അറിയപ്പെടുന്ന കാശ്മീരിലെ റിസോര്‍ട്ട് പട്ടണമായ പഹല്‍ഗാം വിനോദസഞ്ചാരികള്‍ക്ക് നേരെ അടുത്തിടെ ഉണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നിനാണ് സാക്ഷിയായത്.    

Related articles

See all
Popular News

എസ്.ഐ.ആർ വിവാദം: ഗ്യാനേഷ് കുമാറിന് തിരിച്ചടി; സുപ്രീം കോടതി നോട്ടീസ് അയച്ചു

Popular News

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടത...

Popular News

"വിദ്യാർത്ഥികളുടെ ശബ്ദത്തെ തടയാനാവില്ല": പോലീസിനെതിരെയും കേന്ദ്രത്തിനെതിരെയും ശക്തമായ മുന്...

Popular News

ഡൽഹി ഇന്ത്യാ ഗേറ്റിൽ അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന് പിന്തുണയേറുന്നു; സി.ബി.ഐ അന്വേഷണം ആവശ...

Save your stories

Sign in