'ക്ലാസ് എന്നത് സ്ഥായിയാണ്; വിയര്‍പ്പ് തുന്നിയിട്ട കുപ്പായം': സഞ്ജുവിനെ പ്രശംസിച്ച് വി ഡി സതീശന്‍
Jaihind TV News Report
Jaihind TV Web Desk
April 11, 2026
1 min read
•
Updated: June 03, 2026
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി സഞ്ജു സാംസണ്‍ നടത്തിയ തകര്‍പ്പന്‍ തിരിച്ചുവരവിനെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സഞ്ജുവിന്റെ ബാറ്റിംഗ് മികവിനെക്കുറിച്ചും താരത്തിന്റെ കരിയറിനെക്കുറിച്ചും വീഡിയോ സഹിതം പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.
ഒന്നോ രണ്ടോ മത്സരങ്ങളിലെ പരാജയമല്ല ഒരാളുടെ കഴിവിനെ അളക്കേണ്ടതെന്നാണ് അദ്ദേഹം തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. 'ഒന്നോ രണ്ടോ പരാജയപ്പെട്ട കളികളല്ല അയാള്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെ അളവുകോല്‍. ക്ലാസ് എന്നത് സ്ഥായിയാണ്' - സതീശന്‍ കുറിച്ചു. സഞ്ജുവിന്റെ പോരാട്ടവീര്യത്തെയും ആത്മവിശ്വാസത്തെയും വാനോളം പുകഴ്ത്തുന്നതാണ് കുറിപ്പ്.
സഞ്ജുവിന്റെ കഠിനാധ്വാനത്തെ സൂചിപ്പിക്കാനായി 'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം' എന്ന ഹൃദ്യമായ പ്രയോഗവും അദ്ദേഹം കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ഞക്കുപ്പായത്തില്‍ സഞ്ജു തന്റെ ആദ്യ സെഞ്ച്വറി നേടിയ വേളയില്‍, ആദ്യ മത്സരങ്ങളില്‍ നേരിട്ട വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് ഈ രാഷ്ട്രീയ നേതാവിന്റെ വാക്കുകള്‍.
ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് ട്രേഡിലൂടെ എത്തിയ സഞ്ജു, തുടക്കത്തിലെ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 52 പന്തില്‍ സെഞ്ച്വറി തികച്ചതോടെ സഞ്ജു വീണ്ടും ആരാധകരുടെ പ്രിയങ്കരനായി മാറി. സഞ്ജുവിനെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന മലയാളികളുടെ വികാരമാണ് വി.ഡി. സതീശന്റെ കുറിപ്പിലും പ്രതിഫലിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10