കായിക കേരളത്തിന് പുത്തൻ കരുത്തുപകരാൻ പ്രതിജ്ഞാബദ്ധമായി വി.ഡി. സതീശൻ സർക്കാർ മുന്നോട്ടുപോകുന്നു. കഴിഞ്ഞ ഏഴ് വർഷമായി മുടങ്ങിക്കിടന്ന ദേശീയ, അന്തർദേശീയ കായികതാരങ്ങൾക്കുള്ള പാരിതോഷിക കുടിശ്ശിക കൊടുത്തുതീർക്കുന്നതിനാണ് സർക്കാർ ആദ്യഘട്ടത്തിൽ തന്നെ മുൻഗണന നൽകിയത്. ഇതിന്റെ ഭാഗമായി 2019-20 വർഷത്തെ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ 900-ഓളം കായികതാരങ്ങൾക്ക് 1.50 കോടി രൂപയുടെ പാരിതോഷികം വിതരണം ചെയ്തു. മുൻ സർക്കാരിന്റെ കാലത്ത് അവഗണിക്കപ്പെട്ട കായിക പ്രതിഭകളോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്ന സർക്കാർ, ഈ വർഷം മുതൽ പാരിതോഷിക വിതരണം മുടക്കമില്ലാതെ ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
കായികതാരങ്ങൾക്കും പരിശീലകർക്കുമുള്ള ആനുകൂല്യങ്ങളിലും സർക്കാർ വലിയ വർധനവ് വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാക്കൾക്കുള്ള പാരിതോഷികം 20 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി ഉയർത്തി. പാരാ ഗെയിംസിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കും തുല്യ പരിഗണനയും സാമ്പത്തിക പിന്തുണയും ഉറപ്പാക്കും.
കായികതാരങ്ങളുടെ നേട്ടങ്ങൾക്ക് അർഹമായ അംഗീകാരവും അവരുടെ സ്വപ്നങ്ങൾക്ക് ആവശ്യമായ പിന്തുണയും നൽകിക്കൊണ്ട് 'പുതുയുഗ കേരളം' കായികരംഗത്ത് പുതിയ ഉയരങ്ങളിലേക്ക് മുന്നേറുകയാണ്.
കായിക കേരളത്തിന് പുത്തൻ ഉണർവ്; ഏഴ് വർഷത്തെ പാരിതോഷിക കുടിശ്ശിക തീർത്ത് വി.ഡി. സതീശൻ സർക്കാർ, 900 താരങ്ങൾക്ക് 1.50 കോടി വിതരണം