Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തിരക്കഥാകൃത്ത് ജോണ്‍ പോളിന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചനം രേഖപ്പെടുത്തി

തിരക്കഥാകൃത്ത് ജോണ്‍ പോളിന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചനം രേഖപ്പെടുത്തി
തിരുവനന്തപുരം :  ഒരു ചെറുകഥ പോലും എഴുതാതെ തിരക്കഥാകൃത്താകുകയും തിരക്കഥകളുടെ രാജാവായി നിലനില്‍ക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് ജോണ്‍പോളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആദ്യ തിരക്കഥയായ 'ചാമരം' അതുവരെ സിനിമയ്ക്ക് പരിചിതമല്ലാത്ത ഒരു പ്രണയ കഥയായിരുന്നു. പിന്നങ്ങോട്ട് മലയാള സിനിമയുടെ ജാതകം തിരുത്തിയ, ആവര്‍ത്തന വിരസതയില്ലാത്ത നൂറിലേറെ തിരക്കഥകള്‍. എഴുത്തിന്റെ വഴിയിലെന്നോ ചെന്നുപെട്ട ഇടമാണ് സിനിമയെന്ന് ജോണ്‍ പോള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അവിടെ മികച്ച ചിത്രങ്ങളുടെ അമരത്തായിരുന്നു എന്നും ജോണ്‍ പോളിന്റെ സ്ഥാനം. അതുകൊണ്ട് തന്നെ ജോണ്‍ പോളിന്റെ വിയോഗം ഒരു ശൂന്യതയുണ്ടാക്കും. സിനിമയുടെ വഴിയിലെ പുതു തലമുറയ്ക്ക് ജോണ്‍ പോള്‍ ഒരു പാഠപുസ്തമായിരിക്കും. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in