Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പീരുമേട് എംഎല്‍എയുടെ പേരില്‍ വാഴ സോമന്‍ എന്നാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

പീരുമേട് എംഎല്‍എയുടെ പേരില്‍ വാഴ സോമന്‍ എന്നാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
പീരുമേട് എംഎല്‍എയുടെ പേര് വാഴ സോമന്‍ എന്നാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതിലും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. മാര്‍ച്ച് പൊലീസ് ബാരിക്കേട് വെച്ചു തടഞ്ഞു. എന്നാല്‍ ബാരിക്കേട് മറികടക്കാനുള്ള ശ്രമത്തിനിടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പീരുമേട് എംഎല്‍എയുടെ പേര് വാഴ സോമന്‍ എന്നാക്കണം. എംഎല്‍എയില്‍ നിന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയത്. പിണറായിയുടെ ജീവന്‍ രക്ഷാ സ്‌ക്വാഡിലെ അംഗമാണ് വണ്ടിപ്പെരിയാര്‍ കേസിലെ പ്രതി സഖാവ് അര്‍ജുനനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മുളകൊണ്ടുള്ള ലാത്തികൊണ്ടടിച്ചാല്‍ പെന്‍ഷന്‍ വാങ്ങില്ല. മുള ലാത്തി ഉപേക്ഷിച്ചിട്ട് കാലങ്ങളായി. പൊലീസ് മാനുവല്‍ വായിച്ച് പഠിക്കണം. പിണറായി വിജയന്റെ ഭൂതകാലത്തിന്റെ അഭ്യാസങ്ങള്‍ ഛര്‍ദ്ദിച്ചു വെക്കാന്‍ വേണ്ടിയാണ് നവകേരള സദസ്സ്. പിണറായി വിജയന്റെ വര്‍ത്തമാനം ഇപ്പോള്‍ റിട്ടയേഡ് ഗുണ്ടയെ പോലെയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടി...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Save your stories

Sign in