Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വടുതല റെയിൽവെ മേൽപാലത്തിന്‍റെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കുമെന്ന് ഹൈബി ഈഡൻ

വടുതല റെയിൽവെ മേൽപാലത്തിന്‍റെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കുമെന്ന് ഹൈബി ഈഡൻ
2016ൽ നിർമ്മാണ അനുമതി ലഭിച്ച വടുതല റെയിൽവെ മേൽപാലത്തിന്‍റെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കാൻ റെയിൽവെയുമായി നടന്ന ചർച്ചയിൽ തീരുമാനമായതായി ഹൈബി ഈഡൻ എം പി അറിയിച്ചു. ടി.ജെ വിനോദ് എംഎല്‍എയുടെ ഇടപെടലിനെ തുടർന്ന് ജി എ ഡി യുടെ അനുമതി ലഭിച്ചസാഹചര്യത്തിൽ ഭൂമി കുറച്ച് ഏറ്റെടുത്തു ദ്രുതഗതിയിൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായി ഹൈബി ഈഡൻ എംപി പറഞ്ഞു. ഒരേക്കർ ഭൂമിയാണ് വടുതല മേൽപ്പാലത്തിനായി ഏറ്റെടുക്കേണ്ടതെന്നും എറണാകുളം നിവാസികളുടെ ദീർഘകാല സ്വപ്നമാണ് വടുതല മേൽപ്പാലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേൽപ്പാല നിർമാണത്തോടനുബന്ധിച്ച ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായും ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു. സംസ്ഥാന സർക്കാർ അനുവദിച്ച 35 കോടി രൂപയ്ക്ക് പുറമെ കിഫ്ബി വഴി 46 കോടി രൂപ ഉപയോഗിച്ചാണ് പണി പൂർത്തിയാക്കുന്നത്. പാലം പണി പൂർത്തിയാവുന്നതോടെ വടുതല, ചേരാനല്ലൂർ നിവാസികളുടെ വർഷങ്ങൾ നീണ്ട ദുരിതയാത്രക്കാണ് അറുതിയാവുക.

Related articles

See all
Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

'സര്‍ക്കാര്‍ ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തം'; കെ.എസ്.എഫ്.ഡി.സി അധ്യക്ഷനായി പ്രേംകുമാര്‍ ചു...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Popular News

"ഡി.സി.സി ഓഫീസ് അക്രമം അപലപനീയം"; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രി...

Save your stories

Sign in