Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീഴ്ച വരുത്തിയാല്‍ മാപ്പര്‍ഹിക്കാത്ത കൃത്യവിലോപമാകും; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച പോലീസിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണം, മുഖ്യമന്ത്രിക്ക് കത്തെഴുതി വി.എം.സുധീരന്‍

വീഴ്ച വരുത്തിയാല്‍ മാപ്പര്‍ഹിക്കാത്ത കൃത്യവിലോപമാകും; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച പോലീസിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണം, മുഖ്യമന്ത്രിക്ക് കത്തെഴുതി വി.എം.സുധീരന്‍
മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം വി.എം.സുധീരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ കേരള പോലീസിന്റെ അതിക്രമത്തില്‍ അവരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന അവശ്യമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. അതേസമയം ആലപ്പുഴ സംഭവത്തെക്കുറിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിതലത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തിയതിനെതിരെ അതിക്രൂരമായി അതിക്രമം നടത്തിയ പോലീസ് നടപടി കേരളത്തിന് തീര്‍ത്താല്‍ തീരാത്ത അപമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തിയാല്‍ മാപ്പര്‍ഹിക്കാത്ത കൃത്യവിലോപമാകും അതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടുത്ത് ഹൈക്കോടതി; അന്വേഷണ ഉദ്യോഗസ്ഥന് മു...

Save your stories

Sign in