Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

തുടര്‍ച്ചയായ ആറാം രാത്രിയിലും ഇറാനെ വിറപ്പിച്ച് യുഎസ് ആക്രമണം; റെയില്‍വേ സ്റ്റേഷനും പാലങ്ങളും തകര്‍ത്തു, 2 മരണം

തുടര്‍ച്ചയായ ആറാം രാത്രിയിലും ഇറാനെ വിറപ്പിച്ച് യുഎസ് ആക്രമണം; റെയില്‍വേ സ്റ്റേഷനും പാലങ്ങളും തകര്‍ത്തു, 2 മരണം

ടെഹ്‌റാന്‍: ഇറാനിലെ വിവിധ നഗരങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം ശക്തമായി തുടരുന്നു. തുടര്‍ച്ചയായ ആറാം രാത്രിയിലാണ് ഇറാനില്‍ യുഎസ് വന്‍തോതില്‍ വ്യോമാക്രമണം നടത്തുന്നത്. തന്ത്രപ്രധാന തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് പുതിയ ആക്രമണങ്ങള്‍ ഉണ്ടായതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബന്ദര്‍ അബ്ബാസിലെ റെയില്‍വേ സ്റ്റേഷന്‍, തെക്കന്‍ ഇറാനിലെ രണ്ട് പ്രധാന പാലങ്ങള്‍ എന്നിവയ്ക്ക് നേരെയാണ് അമേരിക്ക ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരങ്ങള്‍. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലല്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്.

കഴിഞ്ഞ ദിവസം അഹ്വാസ് നഗരത്തിലെ ഷാഹിദ് ബഗേയി ആശുപത്രിക്കുനേരെ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കുട്ടികളുടെ കാന്‍സര്‍ ചികിത്സാ വിഭാഗം പ്രവര്‍ത്തിച്ചിരുന്ന പ്രധാന കെട്ടിടമാണ് യുഎസ് ബോംബാക്രമണത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നത്. ഇതേത്തുടര്‍ന്ന് കഠിനമായ രോഗാവസ്ഥയിലുള്ള കുട്ടികളെയും മറ്റ് രോഗികളെയും അതിവേഗത്തില്‍ ഇവിടെ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു.

ഇറാനിയന്‍ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ പോക്കുവരവ് തടയാന്‍ ലക്ഷ്യമിട്ട് ബുധനാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച രാജ്യത്തിന്റെ വടക്കന്‍ മേഖലകളിലേക്കും യുഎസ് ആക്രമണം വ്യാപിപ്പിച്ചു. യുഎസിന്റെ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കുറോസോയുടെ പതാകയുള്ള 'ബെല്‍മ' എന്ന എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം നടത്തി. ഇറാന്റെ തന്ത്രപ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലേക്ക് പോവുകയായിരുന്നു ഈ കപ്പല്‍.

യുഎസ് ആക്രമണങ്ങള്‍ക്ക് മറുപടിയായി മിഡില്‍ ഈസ്റ്റിലെ സഖ്യരാജ്യങ്ങളായ ബഹ്റൈന്‍, ജോര്‍ദാന്‍, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ശക്തമായ പ്രത്യാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്.

Related articles

See all
Popular News

അക്രമത്തില്‍ പരിക്കേറ്റിട്ടും തളരാതെ പൊരുതി; 174 ജീവനുകള്‍ രക്ഷിച്ചു; ക്യാപ്റ്റന്‍ സ്മിത്...

Popular News

'ആളെ ശരിക്ക് മനസിലായില്ലെന്ന് തോന്നുന്നു, രാക്ഷസനാണ്'; സുന്ദർ പിച്ചൈയെ പ്രശംസിച്ച് ഡൊണാൾഡ്...

Popular News

രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക സാന്നിധ്യത്തിന് അവസാനം: ഇറാഖില്‍നിന്ന് അമേരിക്കന്‍ സേന പൂര്‍...

Popular News

'AI-യിൽ ആര് മുന്നേറുന്നുവോ അവർ ജയിക്കും, എഐ രംഗത്ത് ചൈനയുമായി സഹകരിക്കില്ല'; നയം വ്യക്തമാ...

Save your stories

Sign in