Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഉടൻ നടപ്പാക്കില്ല: തീരുമാനവുമായി എൻ.പി.സി.ഐ

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഉടൻ നടപ്പാക്കില്ല: തീരുമാനവുമായി എൻ.പി.സി.ഐ

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ (UPI) ഇടപാടുകൾക്കുള്ള മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ചാർജ് നടപ്പാക്കുന്നത് നീട്ടിവെച്ചു. ദീപാവലിക്കും ഉത്സവ സീസണിനും ശേഷമേ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തുകയുള്ളൂവെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. ഒക്ടോബർ 15-ന് നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന ചാർജ്, വ്യാപാരികൾക്ക് കൂടുതൽ സാവകാശം നൽകുന്നതിനായി അടുത്ത വർഷം ജനുവരി ഒന്നു മുതൽ നടപ്പാക്കാനാണ് ആലോചന. കൃത്യമായ തീയതി പിന്നീട് വിജ്ഞാപനം ചെയ്യും.

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകളിൽ 75,000 രൂപ വരെയുള്ള തുകയ്ക്ക് 0.4 ശതമാനവും, അതിനു മുകളിലുള്ള ഇടപാടുകൾക്ക് പരമാവധി 300 രൂപ ഫ്ലാറ്റ് നിരക്കുമായിരിക്കും എം.ഡി.ആർ ചാർജ്. എന്നാൽ, 2,000 രൂപയ്ക്ക് താഴെയുള്ള വാണിജ്യ ഇടപാടുകൾക്കും, വ്യക്തികൾ തമ്മിൽ നടത്തുന്ന (P2P) തുക കൈമാറ്റങ്ങൾക്കും യാതൊരുവിധ ചാർജും ഈടാക്കില്ല. കൂടാതെ, പ്രതിമാസം ഒരു ലക്ഷം രൂപ വരെ യുപിഐ ക്യുആർ കോഡ് വഴി സ്വീകരിക്കുന്ന ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാത്ത ചെറുകിട വ്യാപാരികളെയും (P2PM) ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ തുടർച്ചയായി 3 മാസം ഒരു ലക്ഷത്തിന് മുകളിൽ തുക ലഭിക്കുന്ന വ്യാപാരികൾക്ക് പുതിയ നിരക്ക് ബാധകമാകും.

2020 ജനുവരിയിൽ നിർത്തിവെച്ച യുപിഐ എം.ഡി.ആർ ചാർജാണ് ആറര വർഷത്തിന് ശേഷം പുതിയ ഇളവുകളോടെ തിരികെയെത്തുന്നത്. പണമിടപാട് സംവിധാനങ്ങൾ പരിപാലിക്കുന്നതിനായി ബാങ്കുകളും പേയ്‌മെന്റ് സേവനദാതാക്കളും ഈടാക്കുന്നതാണ് ഈ തുക. റുപേ ഡെബിറ്റ് കാർഡുകൾക്ക് എം.ഡി.ആർ ബാധകമല്ലെങ്കിലും ക്രെഡിറ്റ് കാർഡുകൾക്ക് നിരക്കുകൾ ബാധകമായിരിക്കും.


Related articles

See all
Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Popular News

വിനോദലോകത്തെ യഥാർത്ഥ 'കിങ്'; 10,000 കോടിയുടെ ആസ്തിയോടെ ഹുറൂൺ റിച്ച് ലിസ്റ്റിൽ ഷാരൂഖ് ഖാൻ ഒ...

Save your stories

Sign in