Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അമുൽ പാൽ വില കൂട്ടി; ലിറ്ററിന് 2 മുതൽ 4 രൂപ വരെ വർധന, പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ

അമുൽ പാൽ വില കൂട്ടി; ലിറ്ററിന് 2 മുതൽ 4 രൂപ വരെ വർധന, പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ

അമുല്‍ പാല്‍ വില കൂട്ടി. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനാണ് രാജ്യത്തുടനീളം പ്രധാന പൗച്ച് പാല്‍ ഇനങ്ങളുടെ വിലയില്‍ 4 മുതല്‍ 5 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്കുകള്‍ വ്യാഴാഴ്ച (നവംബര്‍ 12) മുതല്‍ പ്രാബല്യത്തില്‍ വന്നു. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന അമുല്‍ താസ ടോണ്‍ഡ് പാലിന് ലിറ്ററിന് 2 രൂപയും, അമുല്‍ ഗോള്‍ഡ് പാലിന് ലിറ്ററിന് 4 രൂപയുമാണ് വര്‍ധിപ്പിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാല്‍ ഉല്‍പ്പാദന, സംസ്‌കരണ ചെലവുകളിലുണ്ടായ വന്‍ വര്‍ധനവാണ് വില കൂട്ടാന്‍ കാരണമായത്. പച്ചപ്പുല്ല്, വൈക്കോല്‍, കാലിത്തീറ്റ അസംസ്‌കൃത വസ്തുക്കള്‍, പാക്കിംഗ് ഫിലിം, ഇന്ധനം എന്നിവയുടെ വില കുത്തനെ ഉയര്‍ന്നു. കൂടാതെ, ഗുജറാത്തിലും രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും മഴ കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവും ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കിയതായി ഫെഡറേഷന്‍ വ്യക്തമാക്കി.

ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഏകദേശം 80 ശതമാനവും 36 ലക്ഷത്തോളം വരുന്ന ക്ഷീരകര്‍ഷകരിലേക്കാണ് തിരികെ എത്തുന്നതെന്ന് ജിസിഎംഎംഎഫ് ചൂണ്ടിക്കാട്ടി. നിലവിലെ വിലവര്‍ധനവിലൂടെ ലഭിക്കുന്ന അധിക വരുമാനത്തിന്റെ വലിയൊരു പങ്കും കര്‍ഷകര്‍ക്ക് കൈമാറുമെന്നും, ഇത് ഉല്‍പ്പാദന ചെലവ് താങ്ങാനും കര്‍ഷകരെ സഹായിക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനിടയിലുണ്ടായ ഈ തീരുമാനം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുമെങ്കിലും, ക്ഷീരകര്‍ഷകരെ സംരക്ഷിക്കാന്‍ ഈ വര്‍ധന അനിവാര്യമാണെന്നാണ് അമുലിന്റെ നിലപാട്.

Related articles

See all
Popular News

ഫ്ലിപ്കാർട്ടിൽ 150 കോടിയുടെ കോഴ വിവാദം; ജീവനക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് വാൾമാർട്ട...

Popular News

കുതിച്ചുയർന്ന് രൂപ; ജിയോ ഐ.പി.ഒ.യും ആർ.ബി.ഐ. ഇടപെടലും തുണച്ചു, ഡോളറിനെതിരെ രൂപയ്ക്ക് 94.47...

Popular News

ജനങ്ങൾക്ക് ഇരുട്ടടി; രാജ്യത്ത് നവംബറിൽ ഇന്ധനവില വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

Popular News

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഉടൻ നടപ്പാക്കില്ല: തീരുമാനവ...

Save your stories

Sign in