Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അടുക്കള ബജറ്റ് താളംതെറ്റുന്നു; രാജ്യത്ത് ഉള്ളിവിലയിൽ 116 ശതമാനം വർധന, റീടെയിൽ പണപ്പെരുപ്പം 6.09 ശതമാനത്തിലേക്ക് കുതിച്ചു

അടുക്കള ബജറ്റ് താളംതെറ്റുന്നു; രാജ്യത്ത് ഉള്ളിവിലയിൽ 116 ശതമാനം വർധന, റീടെയിൽ പണപ്പെരുപ്പം 6.09 ശതമാനത്തിലേക്ക് കുതിച്ചു

ന്യൂഡൽഹി: സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് രാജ്യത്ത് ഉള്ളിവിലയിൽ വൻ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉള്ളിവിലയിൽ 116.22 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉള്ളിക്കൊപ്പം വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ എന്നിവയ്ക്കും കുത്തനെ വില ഉയർന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പുതിയ കണക്കുകൾ പ്രകാരം വെളുത്തുള്ളിക്ക് 60.74 ശതമാനവും, ഇഞ്ചിക്ക് 48.32 ശതമാനവും, നാരങ്ങയ്ക്ക് 47.30 ശതമാനവുമാണ് വില വർധിച്ചത്. പച്ചക്കറികളിൽ ഉരുളക്കിഴങ്ങിനും കോളിഫ്‌ളവറിനും മാത്രമാണ് 10 ശതമാനത്തിലേറെ വില കുറഞ്ഞത്. ഉരുളക്കിഴങ്ങിന് 14.24 ശതമാനവും കോളിഫ്‌ളവറിന് 10.57 ശതമാനവും വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സവാളയുടെയും ചെറിയ ഉള്ളിയുടെയും റീടെയിൽ വില കുത്തനെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മാസം കിലോയ്ക്ക് 30 രൂപയായിരുന്ന സവാളയുടെ വില ഇപ്പോൾ 60 രൂപയിലെത്തി. ചെറിയ ഉള്ളിയുടെ വില 160 രൂപയിലേക്കാണ് കുതിച്ചുയർന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള സവാള വരവ് ഗണ്യമായി കുറഞ്ഞതാണ് വിപണിയിൽ വിലക്കയറ്റത്തിന് പ്രധാന കാരണമായതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനവ് രാജ്യത്തെ റീടെയിൽ പണപ്പെരുപ്പം പുതിയ ഉയരങ്ങളിലെത്താൻ കാരണമായി. സെപ്റ്റംബറിൽ 5.54 ശതമാനമായിരുന്ന ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീടെയിൽ പണപ്പെരുപ്പം ഒക്ടോബറിൽ 6.09 ശതമാനത്തിലേക്കാണ് ഉയർന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) സഹനപരിധിയായ ആറ് ശതമാനത്തിനും മുകളിലാണ് നിലവിലെ പണപ്പെരുപ്പ നിരക്ക്. ഭക്ഷ്യ പണപ്പെരുപ്പം ഒക്ടോബറിൽ 8.94 ശതമാനമായി ഉയർന്നതും ആശങ്ക വർധിപ്പിക്കുന്നു.


Related articles

See all
Popular News

അമുൽ പാൽ വില കൂട്ടി; ലിറ്ററിന് 2 മുതൽ 4 രൂപ വരെ വർധന, പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല...

Popular News

ഫ്ലിപ്കാർട്ടിൽ 150 കോടിയുടെ കോഴ വിവാദം; ജീവനക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് വാൾമാർട്ട...

Popular News

കുതിച്ചുയർന്ന് രൂപ; ജിയോ ഐ.പി.ഒ.യും ആർ.ബി.ഐ. ഇടപെടലും തുണച്ചു, ഡോളറിനെതിരെ രൂപയ്ക്ക് 94.47...

Popular News

ജനങ്ങൾക്ക് ഇരുട്ടടി; രാജ്യത്ത് നവംബറിൽ ഇന്ധനവില വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

Save your stories

Sign in