Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

8 ജില്ലകളില്‍ നടന്നത് 250 കോടിയുടെ മരം മുറി, സമഗ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് ; 24ന് ധർണ്ണ

8 ജില്ലകളില്‍ നടന്നത് 250 കോടിയുടെ മരം മുറി, സമഗ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് ; 24ന് ധർണ്ണ
തിരുവനന്തപുരം : സംസ്ഥാനത്തെ 8 ജില്ലകളില്‍ നടന്ന വനംകൊള്ളയില്‍ 250 കോടിയുടെ മരം മുറിച്ച് കടത്തിയെന്ന് യുഡിഎഫ്. മുന്നണിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവ് ശേഖരിച്ചെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. അടച്ചുപൂട്ടലിൻ്റെ മറവിൽ മരം കടത്താനുള്ള ബോധപൂർവമായ ശ്രമത്തിൻ്റെ ഭാഗമാണ് സർക്കാർ ഉത്തരവ്.  മുഖ്യമന്ത്രിയും അന്നത്തെ റവന്യൂ, വനം വകുപ്പ് മന്ത്രിമാരുമാണ് ഇതിന് ഉത്തരവാദി. ഉത്തരവ് ദുരുദ്ദേശത്തോടെയെന്ന് വ്യക്തമാണ്. കുറ്റവാളികൾ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല. കുറ്റക്കാർക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് 24ന് സർക്കാർ ഓഫീസുകൾക്ക് മുന്നിൽ യുഡിഎഫ് ധർണ്ണ നടത്തും. 11മണി മുതൽ 1 മണി വരെ മണ്ഡലാടിസ്ഥാനത്തിലാണ് ധർണ്ണ. സെക്രട്ടറിയേറ്റിന് മുന്നിൽ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കണ്ണൂരിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ധർണ്ണ ഉദ്ഘാടനം ചെയ്യുമെന്നും എംഎം ഹസന്‍ അറിയിച്ചു.

Related articles

See all
Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ

Save your stories

Sign in