Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മകന്‍റെ ചികിത്സയ്ക്കായി ആശുപത്രിയില്‍ ; പ്രചാരണത്തിന് അവധി നല്‍കി അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ; നൊമ്പരക്കാഴ്ച

മകന്‍റെ ചികിത്സയ്ക്കായി  ആശുപത്രിയില്‍ ; പ്രചാരണത്തിന് അവധി നല്‍കി അടൂരിലെ യുഡിഎഫ്  സ്ഥാനാര്‍ത്ഥി ; നൊമ്പരക്കാഴ്ച
  തിരുവനന്തപുരം: പ്രചാരണത്തിന് ഒരു ദിവസം അവധി നല്‍കി മകനുമായി ആശുപത്രിയിലാണ് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ജി കണ്ണന്‍. രക്താർബുദത്തിനു ചികിത്സയിലാണ് കണ്ണന്‍റെ 9 വയസ്സുള്ള മകന്‍ ശിവകിരൺ. ആർസിസിയില്‍ ചികിത്സയ്ക്കുപോകേണ്ടതിനാല്‍ ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വൈകിട്ട് വരെ അവധി നല്‍കുകയായിരുന്നു അദ്ദേഹം. ഭാര്യ സജിതാമോൾക്കൊപ്പം ശിവകിരണിനെ ആശുപത്രിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചെങ്കിലും മകന്‍റെ നിർബന്ധത്തെ തുടർന്ന് കണ്ണനും ഒപ്പം പോകേണ്ടിവന്നു. തുടർന്ന് പ്രവർത്തകരെ വിളിച്ചു പ്രചാരണസമയം പുനഃക്രമീകരിച്ചു. ഓമല്ലൂർ മാത്തൂർ ഗവ.യുപി സ്കൂളിൽ പഠിക്കുന്ന ശിവകിരണിനു 3 വർഷം മുൻപു പനി ബാധിച്ചു. ഒരാഴ്ച കഴിഞ്ഞു വീണ്ടും പനി. ഇതു പതിവായതിനൊപ്പം മുഖത്തു ചോര നിറമുള്ള പാടുകൾ. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ആർസിസിയിലേക്ക് അയച്ചത്.രോഗം ഗുരുതരാവസ്ഥയിലാണെന്നു ഡോക്ടർമാർ പറഞ്ഞു. എന്നും വീട്ടിൽ പോയി വരാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതിനാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ടാണ് ചികിത്സയ്ക്ക് വഴിയൊരുക്കിയത്. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരമാണ് ഉള്ളൂരിനടുത്ത് വീടു വാടകയ്ക്കെടുത്തത്. സാമ്പത്തികമായി തകർന്നപ്പോൾ നാട്ടിലുള്ളവരെല്ലാം സഹായിച്ചു. വാടകവീട്ടിൽ 2 വർഷം താമസിച്ചാണു ചികിത്സ പൂർത്തിയാക്കിയത്. ഇപ്പോൾ 3 മാസം കൂടുമ്പോൾ പരിശോധന നടത്തേണ്ടത്.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in