Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

"യാഥാർത്ഥ്യം മനസിലാക്കാത്ത നേതാക്കൾ പറയുന്നതെല്ലാം വിവരക്കേട്", ഇറാനെതിരെ കടുത്ത വിമർശനവുമായി ട്രംപ്

"യാഥാർത്ഥ്യം മനസിലാക്കാത്ത നേതാക്കൾ പറയുന്നതെല്ലാം വിവരക്കേട്", ഇറാനെതിരെ കടുത്ത വിമർശനവുമായി ട്രംപ്
Donald-Trump-Sad ഇറാനെതിരെ കടുത്ത വിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. യാഥാർത്ഥ്യം മനസിലാക്കാത്ത നേതാക്കൾ പറയുന്നതെല്ലാം വിവരക്കേടാണെന്നായിരുന്നു ട്രംപിന്‍റെ വിമർശനം. അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തിയതിനെ ഇറാൻ പ്രസിഡന്‍റ് ഹസൻ റുഹാനി വിമർശിച്ചിരുന്നു. നീക്കം വൈറ്റ്ഹൗസിന്‍റെ ബുദ്ധിമാന്ദ്യമാണ് തെളിയിക്കുന്നതെന്നാണ് റുഹാനി പറഞ്ഞത്.  ഈ പരാമർശമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയ്ക്കുമേലും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ട്രംപ് ഭരണകൂടത്തിൻറെത് നിരാശാജനകമായ നടപടിയാണെന്ന് ഇറാൻ വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനേയി അടക്കമുള്ളവർക്കെതിരെ അമേരിക്ക കടുത്ത ഉപരോധം പ്രഖ്യാപിച്ചത്. ഗൾഫ് കടലിൽ എണ്ണക്കപ്പലുകൾക്കെതിരായ ആക്രമണത്തോടെയാണ് ഇറാൻ അമേരിക്ക ബന്ധം വഷളായത്. അമേരിക്കയുടെ ആളില്ലാ വിമാനം ഇറാൻ വെടിവെച്ചിട്ടതോടെ അഭിപ്രായ ഭിന്നത കൂടുതൽ രൂക്ഷമായി.  ഇതിനോടുള്ള പ്രതികരണമായാണ് ഇപ്പോഴത്തെ ഉപരോധ നടപടികൾ.  

Related articles

See all
Popular News

ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: ബിഎൻപി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ നരൈലിൽ വ്യ...

Popular News

അമേരിക്കൻ അന്വേഷണ ഏജൻസിയെ വിറപ്പിച്ച് ഹാക്കർമാർ; എഫ്.ബി.ഐയുടെ നിർണായക ഡേറ്റാബേസ് ചോർത്തി

Popular News

ഫെഡറൽ റിസർവിനെതിരെ തുറന്നടിച്ച് ട്രംപ്; പലിശ നിരക്കിൽ ഇന്ത്യയെ മാതൃകയാക്കി വിമർശനം

Popular News

ട്രംപ് ഭരണകൂടത്തിന് വീണ്ടും തിരിച്ചടി: F-1 വിസ വിദ്യാർഥികളുടെ പ്രായോഗിക പരിശീലന അവസരങ്ങൾ (...

Save your stories

Sign in