Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചൈനയില്‍ ചരിത്രപരമായ ത്രികക്ഷി കൂടിക്കാഴ്ച; എണ്ണ ഉത്പാദനം കൂട്ടാന്‍ യുഎസ്-ചൈന-റഷ്യ തീരുമാനം, ഹോര്‍മുസിനെക്കുറിച്ച് മൗനം

ചൈനയില്‍ ചരിത്രപരമായ ത്രികക്ഷി കൂടിക്കാഴ്ച; എണ്ണ ഉത്പാദനം കൂട്ടാന്‍ യുഎസ്-ചൈന-റഷ്യ തീരുമാനം, ഹോര്‍മുസിനെക്കുറിച്ച് മൗനം

ബീജിങ്: ആഗോളതലത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ എന്നിവര്‍. വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത 'സമാധാന പ്രഖ്യാപന'ത്തിലാണ് മൂന്ന് രാഷ്ട്രത്തലവന്മാരും ഈ സുപ്രധാന തീരുമാനമറിയിച്ചത്. എന്നാല്‍, അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാനെതിരേ നടക്കുന്ന യുദ്ധത്തിന്റെ പ്രധാന കേന്ദ്രമായി മാറിയ ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ച് പ്രഖ്യാപനത്തില്‍ യാതൊരു പരാമര്‍ശവുമില്ല എന്നത് ശ്രദ്ധേയമാണ്. ലോകത്തെ എണ്ണവിതരണത്തിന്റെ വലിയൊരു പങ്കും കടന്നുപോകുന്ന തന്ത്രപ്രധാനമായ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്.

മേഖലയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതവും എണ്ണനീക്കവും ഇപ്പോഴും കടുത്ത ഭീഷണി നേരിടുകയാണ്. കടലിടുക്ക് ഇതുവരെ പൂര്‍ണ്ണമായി തുറന്നുകൊടുത്തിട്ടില്ലെങ്കിലും പൂര്‍ണ്ണമായി അടച്ചിട്ടുമില്ല. കടുത്ത നിയന്ത്രണങ്ങളോടെയാണ് നിലവില്‍ ഇതുവഴിയുള്ള സമുദ്രഗതാഗതം നടക്കുന്നത്. ഈ നിര്‍ണ്ണായക സാഹചര്യം നിലനില്‍ക്കുമ്പോഴാണ് മൂന്ന് വന്‍ശക്തികളുടെയും സംയുക്ത പ്രസ്താവനയില്‍ ഹോര്‍മുസ് വിഷയം ഒഴിവാക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, ആഗോള ഊര്‍ജവിതരണം തടസ്സമില്ലാതെ തുടരേണ്ടതിന്റെ പ്രാധാന്യം പ്രഖ്യാപനത്തില്‍ എടുത്തുപറയുന്നുണ്ട്. എല്ലാ രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും വര്‍ധിപ്പിക്കാനാണ് മൂന്ന് രാജ്യങ്ങളുടെയും പദ്ധതിയെന്ന് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഊര്‍ജത്തിന്റെ സ്ഥിരമായ 'ഒഴുക്ക്' ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും നേതാക്കള്‍ ആവര്‍ത്തിച്ചു. എന്നാല്‍, അഞ്ച് വര്‍ഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തെക്കുറിച്ചും സംയുക്ത പ്രഖ്യാപനത്തില്‍ പരാമര്‍ശമില്ല.

ചൈനയിലെ ഷെന്‍ഷെന്‍ നഗരത്തിലെ കൈലിന്‍ വില്ലയില്‍ വെച്ചായിരുന്നു മൂന്ന് നേതാക്കളും തമ്മിലുള്ള ചരിത്രപരമായ ത്രികക്ഷി കൂടിക്കാഴ്ച നടന്നത്. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് (അപെക്) ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന ഈ സമ്മേളനം നടന്നത്. ഫിലിപ്പീന്‍സ് സന്ദര്‍ശനത്തിന് ശേഷം ബുധനാഴ്ച ഷെന്‍ഷെനിലെത്തിയ ഡൊണാള്‍ഡ് ട്രംപിനെ ഷി ജിന്‍പിങ് നേരിട്ട് വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു. ചുവന്ന പരവതാനിയും സൈനിക ബഹുമതികളും നൃത്തസംഘങ്ങളുടെ അകമ്പടിയോടെയുമായിരുന്നു സ്വീകരണം. ഇതിന് മുന്‍പ് ഷെന്‍ഷെനിലെത്തിയ റഷ്യന്‍ പ്രസിഡന്റ് പുതിനുമായി ഷി ജിന്‍പിങ് രണ്ട് മണിക്കൂറോളം ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു.

Related articles

See all
Popular News

മ്യാന്‍മര്‍ റോഹിങ്ക്യന്‍ വംശഹത്യ നടത്തി: ചരിത്ര വിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

Popular News

ട്രംപിനെയും ഉന്നത നേതാക്കളെയും വധിക്കാൻ ഗൂഢാലോചന; പാകിസ്താൻ പൗരന് 27.5 വർഷം തടവുശിക്ഷ

Popular News

'ക്യാപ്റ്റൻ കൂളി'ന്റെ ആരാധകരായി പാക് താരങ്ങളും; ധോണിയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി മുൻ...

Popular News

വിശ്വാസികളുടെ ഇടയിൽ സുരക്ഷാ വീഴ്ച; പെറുവിൽ അഭിവാദ്യം ചെയ്യുന്നതിനിടെ മാർപാപ്പയുടെ കണ്ണിൽ ജ...

Save your stories

Sign in