കൊച്ചി: വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായെന്ന പരാതിയില്‍ അബ്ദുല്‍ ജബ്ബാറിന് സഹായം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി വിഡി സതീശന്‍. തുടര്‍നടപടികള്‍ക്കായി തിരുവനന്തപുരത്തേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു.
കൃത്രിമക്കാല്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അബ്ദുല്‍ ജബ്ബാറിന് ഉറപ്പുനല്‍കി. എന്നാല്‍, നിലവിലെ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാന്‍ പ്രയാസമുണ്ടെന്ന് അദ്ദേഹം മറുപടി നല്‍കി.
വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ്: പരാതിക്കാരന് സഹായഹസ്തവുമായി മുഖ്യമന്ത്രി; കൃത്രിമ കാല് ലഭിക്കാന്‍ നടപടി ഉറപ്പ് നല്‍കി