Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മ്യാന്‍മര്‍ റോഹിങ്ക്യന്‍ വംശഹത്യ നടത്തി: ചരിത്ര വിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

മ്യാന്‍മര്‍ റോഹിങ്ക്യന്‍ വംശഹത്യ നടത്തി: ചരിത്ര വിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

ഹേഗ്: റോഹിങ്ക്യന്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ മ്യാന്‍മര്‍ വംശഹത്യ നടത്തിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. ഒരു രാജ്യത്തെ നേരിട്ട് വംശഹത്യയ്ക്ക് ഉത്തരവാദിയായി ഐസിജെ കണ്ടെത്തുന്നത് ഇതാദ്യമായാണ്. 2017-ല്‍ റാഖൈന്‍ സംസ്ഥാനത്ത് മ്യാന്‍മര്‍ സൈന്യം നടത്തിയ സൈനിക നീക്കങ്ങള്‍ റോഹിങ്ക്യന്‍ ജനതയിലെ ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. ഗാംബിയ ഫയല്‍ ചെയ്ത കേസില്‍ ഏഴ് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹേഗിലെ കോടതിയുടെ നിര്‍ണായക തീരുമാനം.

9-6 എന്ന ഭൂരിപക്ഷത്തിലാണ് കോടതി വിധി പ്രസ്താവിച്ചതെന്നും പ്രസിഡന്റ് യുജി ഇവാസാവയാണ് പ്രധാന കണ്ടെത്തലുകള്‍ വായിച്ചതെന്നും വ്യക്തമാക്കിയ കോടതി, റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമങ്ങള്‍ 2017-ല്‍ പെട്ടെന്നുണ്ടായതല്ലെന്നും ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി തുടരുന്ന വിവേചനത്തിന്റെയും ശത്രുതയുടെയും തുടര്‍ച്ചയായാണ് ഈ നടപടികള്‍ ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.

തലമുറകളായി മ്യാന്‍മറില്‍ ജീവിക്കുന്ന റോഹിങ്ക്യകള്‍ക്ക് പൗരത്വം നിഷേധിച്ചതും സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാര്‍ഗം എന്നിവയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സൈന്യത്തിന്റെ പിന്തുണയോടെയുള്ള വിദ്വേഷപ്രചാരണങ്ങളും റോഹിങ്ക്യകളെ രാജ്യത്തിന് ഭീഷണിയായി ചിത്രീകരിച്ച നടപടികളും സമൂഹത്തില്‍ അവര്‍ക്കെതിരായ ശത്രുത വളര്‍ത്താന്‍ കാരണമായി.

2017-ലെ സൈനിക നടപടിക്കിടെ ഏകദേശം 10,000 റോഹിങ്ക്യര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കൂട്ടക്കൊലകള്‍, സ്ത്രീകള്‍ക്കെതിരായ വ്യാപക ലൈംഗിക അതിക്രമങ്ങള്‍, കുട്ടികള്‍ക്കെതിരായ ക്രൂരതകള്‍, ഗ്രാമങ്ങള്‍ കത്തിക്കല്‍, രക്ഷപ്പെടാന്‍ ശ്രമിച്ച സാധാരണക്കാര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ എന്നിവ കേസില്‍ ഉന്നയിക്കപ്പെട്ടു. തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യര്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ (ഒഐസി) പിന്തുണയോടെ 2019 നവംബര്‍ 11-നാണ് ഗാംബിയ മ്യാന്‍മറിനെതിരെ ഐസിജെയെ സമീപിച്ചത്. കാനഡ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്സ്, ബ്രിട്ടന്‍, മാലദ്വീപ്, സ്ലൊവേനിയ, കോംഗോ, ബെല്‍ജിയം, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും കേസില്‍ ഇടപെട്ടിരുന്നു. അതിക്രമങ്ങളില്‍ ഫലപ്രദമായ അന്വേഷണമോ കുറ്റക്കാര്‍ക്കെതിരെ നടപടികളോ സ്വീകരിക്കുന്നതില്‍ മ്യാന്‍മര്‍ പരാജയപ്പെട്ടതായും കോടതി വിലയിരുത്തി.

Related articles

See all
Popular News

ചൈനയില്‍ ചരിത്രപരമായ ത്രികക്ഷി കൂടിക്കാഴ്ച; എണ്ണ ഉത്പാദനം കൂട്ടാന്‍ യുഎസ്-ചൈന-റഷ്യ തീരുമാന...

Popular News

ട്രംപിനെയും ഉന്നത നേതാക്കളെയും വധിക്കാൻ ഗൂഢാലോചന; പാകിസ്താൻ പൗരന് 27.5 വർഷം തടവുശിക്ഷ

Popular News

'ക്യാപ്റ്റൻ കൂളി'ന്റെ ആരാധകരായി പാക് താരങ്ങളും; ധോണിയുടെ നേതൃപാടവത്തെ വാനോളം പുകഴ്ത്തി മുൻ...

Popular News

വിശ്വാസികളുടെ ഇടയിൽ സുരക്ഷാ വീഴ്ച; പെറുവിൽ അഭിവാദ്യം ചെയ്യുന്നതിനിടെ മാർപാപ്പയുടെ കണ്ണിൽ ജ...

Save your stories

Sign in