Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പത്തനംതിട്ട കടപ്രയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച പത്തനംതിട്ട കടപ്രയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
പത്തനംതിട്ട:  ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച മേഖലകളിലെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശം പാലിച്ചാണ് ജില്ലാ ഭരണകൂടം നിയന്ത്രണം കടുപ്പിച്ചത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നതോടെ പഞ്ചായത്തിലെ ചെറുവഴികളെല്ലാം അടയ്ക്കും. അവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടുന്ന കടകള്‍ക്ക് മാത്രമേ തുറുന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കു. പഞ്ചായത്തില്‍ അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കു. നിലവില്‍ പ്രദേശത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.5 ശതമാനമാണ്. ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രദേശത്തെ 67 പേര്‍ക്ക് നടത്തിയ പരിശോധയില്‍ ആരുടെയും ഫലം പോസിറ്റീവായിരുന്നില്ല. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിനൊപ്പം മേഖലയിലെ പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്കും ജില്ലാഭരണകൂടം മുന്‍ഗണന നല്‍കുന്നുണ്ട്.

Related articles

See all
Popular News

'മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കാറില്ല, ജനാധിപത്യത്തിന്റെ ഭാഷയേ അറിയൂ'; പിണറയിക്ക് മറുപട...

Popular News

വോട്ടവകാശത്തിനും ഭരണഘടനയ്ക്കും വേണ്ടിയുള്ള പോരാട്ടം; രാംലീലാ മൈതാനത്ത് ഇന്ത്യാ മുന്നണി അണി...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Popular News

കേരളത്തിന് 70 വയസ്സ്; 70 പിന്നിട്ടവർക്കും ശബരി ഉൽപ്പന്നങ്ങൾക്കും വൻ ഓഫറുകളുമായി സപ്ലൈകോ

Save your stories

Sign in