കപ്പ് അങ്ങെടുത്തു ട്ടാ! തൃശൂര്‍ ടൈറ്റന്‍സ് കെസിഎല്‍ മൂന്നാം സീസണ്‍ ചാമ്പ്യന്മാര്‍; കാലിക്കറ്റിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ ഫൈനല്‍ പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ തകര്‍ത്ത് തൃശൂര്‍ ടൈറ്റന്‍സിന് കന്നി കിരീടം. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് തൃശൂരിന്റെ വിജയം. കാലിക്കറ്റ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ തൃശൂര്‍ മറികടന്നു.
തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുമായി തൃശൂര്‍ ബാറ്റിങ്ങിന് കരുത്തുപകര്‍ന്ന അഹമ്മദ് ഇമ്രാനാണ് (49 പന്തില്‍ 69) വിജയശില്പി. സഞ്ജീവ് സതീശന്‍ (29), രോഹിത് (18) എന്നിവരും തൃശൂരിനായി നിര്‍ണായക പ്രകടനം പുറത്തെടുത്തു. മൂന്നാം വിക്കറ്റില്‍ ഇമ്രാനും സതീശനും ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് മത്സരത്തില്‍ തൃശൂരിന് മേല്‍ക്കൈ നല്‍കിയത്. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കാലിക്കറ്റ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (17 പന്തില്‍ 21) തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും ടീമിന് വലിയ സ്‌കോര്‍ പടുത്തുയര്‍ത്താനായില്ല. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അഖില്‍ സ്‌കറിയയും (45) അശ്വിന്‍ ആനന്ദും (40) ചേര്‍ന്ന് 73 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സ്‌കോര്‍ ഉയര്‍ത്തി.
എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിഞ്ഞതോടെ തൃശൂര്‍ ബൗളര്‍മാര്‍ കളിയിലേക്ക് ശക്തമായി തിരിച്ചെത്തി. കാലിക്കറ്റിന്റെ വെടിക്കെട്ട് ബാറ്റര്‍മാരായ സല്‍മാന്‍ നിസാര്‍ (16), അബ്ദുള്‍ ബാസിദ് (14), കൃഷ്ണദേവന്‍ (7) എന്നിവരെ വിലക്കെട്ടാന്‍ തൃശൂര്‍ ബൗളര്‍മാര്‍ക്കായി. തൃശൂരിനായി അബ്ദുള്‍ റമീസ് മൂന്ന് വിക്കറ്റും, ആനന്ദ് ജോസഫ്, ശരത്ചന്ദ്രപ്രസാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.