Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊവിഡ് പ്രതിരോധത്തെക്കാള്‍ സിപിഎമ്മിന് പ്രധാനം തിരുവാതിര കളി; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

കൊവിഡ് പ്രതിരോധത്തെക്കാള്‍ സിപിഎമ്മിന് പ്രധാനം തിരുവാതിര കളി; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
കൊച്ചി : കൊവിഡ് പ്രതിരോധത്തെക്കാൾ സിപിഎമ്മിന് പ്രധാനം തിരുവാതിര കളിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും യുഡിഎഫ് മാറ്റിവെച്ചു. എന്നാൽ സിപിഎമ്മിന്‍റെ പാർട്ടി പരിപാടികൾ ഇപ്പോഴും  നടക്കുകയാണ്. ആരാണ് മരണത്തിന്‍റെ വ്യാപാരികളെന്നും അദ്ദേഹം ചോദിച്ചു. കെ റെയിലില്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ച ആശങ്കകള്‍ തന്നെയാണ് ഡിപിആറില്‍ നിന്ന് വ്യക്തമാകുന്നത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു. വേലിയല്ല, മതില്‍ തന്നെ കെട്ടാനാണ് ഡിപിആർ നിർദേശിക്കുന്നത്. റെയിലിന് ചുറ്റും 200 കിലോമീറ്ററോളം മതിൽ കെട്ടുണ്ടാവും. 40 അടിയോളം ഉയരത്തിലാവും ഇത് നിർമിക്കേണ്ടിവരിക.  മഴക്കാലത്ത് ഈ കോറിഡോർ ഡാം പോലെയാകും. പരിസ്ഥിതി ലോല പ്രദേശത്ത് കൂടിയല്ല കെ റെയിൽ കടന്നുപോവുന്നതെന്ന വാദം തെറ്റാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. https://www.facebook.com/JaihindNewsChannel/videos/672701527077938

Related articles

See all
Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട കേസ്; അന്വേഷണം ശക്തമാക്കി പോലീസ്, പ്രതികളെ വീണ്ടും ക...

Save your stories

Sign in