Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തിരുപ്പരങ്കുണ്‍റം ദീപ മഹോത്സവം: ദര്‍ഗയ്ക്ക് സമീപത്തെ ദീപത്തൂണില്‍ ദീപം തെളിക്കുമോ? ആകാംക്ഷയില്‍ തമിഴ്‌നാട്

തിരുപ്പരങ്കുണ്‍റം ദീപ മഹോത്സവം: ദര്‍ഗയ്ക്ക് സമീപത്തെ ദീപത്തൂണില്‍ ദീപം തെളിക്കുമോ? ആകാംക്ഷയില്‍ തമിഴ്‌നാട്

മതവിശ്വാസവും നിയമപോരാട്ടവും രാഷ്ട്രീയ വിവാദവും ഒരുപോലെ ചൂടുപിടിക്കുന്ന അന്തരീക്ഷത്തിലാണ് തമിഴ്‌നാട്ടിലെ മധുരയ്ക്കടുത്തുള്ള തിരുപ്പരങ്കുണ്‍റം കാര്‍ത്തിക ദീപ മഹോത്സവത്തിന് ഒരുങ്ങുന്നത്. ക്ഷേത്രവും ദര്‍ഗയും സ്ഥിതി ചെയ്യുന്ന മലമുകളില്‍, ദര്‍ഗയ്ക്ക് സമീപമുള്ള ദീപത്തൂണില്‍ ദീപം തെളിയിക്കണമെന്ന ആവശ്യമാണ് നിലവിലെ തര്‍ക്കങ്ങള്‍ക്ക് ആധാരം.

വര്‍ഷങ്ങളായി ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് പരമ്പരാഗതമായി കാര്‍ത്തിക ദീപം തെളിയിക്കുന്നത്. എന്നാല്‍ സിക്കന്ദര്‍ ദര്‍ഗയ്ക്ക് സമീപമുള്ള മലമുകളിലെ ദീപത്തൂണിലും ദീപം തെളിയിക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. ദര്‍ഗാ അധികൃതര്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തതോടെ വിഷയം കോടതി കയറുകയായിരുന്നു.

ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി, ഈ വര്‍ഷത്തേക്ക് മാത്രം ദീപം തെളിയിക്കാന്‍ ഇടക്കാല അനുമതി നല്‍കിയിട്ടുണ്ട്. ക്ഷേത്രം അധികാരപ്പെടുത്തിയ പ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളത്. ഇതൊരു സ്ഥിരമായ ആചാരത്തിനുള്ള അംഗീകാരമല്ലെന്നും, ദര്‍ഗയിലെ ആരാധനയ്‌ക്കോ അവകാശങ്ങള്‍ക്കോ യാതൊരു തടസ്സവും ഉണ്ടാകരുതെന്നും പരമോന്നത കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സുപ്രീംകോടതി അനുമതി നല്‍കിയെങ്കിലും ദര്‍ഗയ്ക്ക് സമീപമുള്ള ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇന്നലെ മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നെങ്കിലും സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് വരാത്തതിനാല്‍ സസ്‌പെന്‍സ് തുടരുകയാണ്. അതേസമയം, മലമുകളില്‍ പരമ്പരാഗത രീതിയില്‍ ദീപം തെളിയിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മധുരയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും, സുരക്ഷയ്ക്കായി 6000 പൊലീസുകാരെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.


Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Save your stories

Sign in